[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ അഗ്നിയിൽ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും; മാസ്റ്റർ പീസിനോട് മുട്ടാൻ നിൽക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന ‘മാസ്റ്റർ പീസ്’. സിനിമയില്‍ സന്തോഷ് പണ്ഡിറ്റും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാളത്തിൽ സകല റെക്കോർഡുകളും തകർത്ത് മാസ്റ്റർപീസ് സൂപ്പർഹിറ്റായി മാറുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ‘മാസ്റ്റർപീസ്’ ന്റെ കൂടെ മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യരുതെന്നും ആ അഗ്നിയിൽ ബാക്കിയുള്ള ചിത്രങ്ങളൊക്കെ ദഹിച്ച് പോകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

“പുലിമുരുകൻ” ,”ബാഹുബലി 2″ അടക്കം എല്ലാ സിനിമകളുടേയും ഇന്നോളും കഷ്ടപ്പട്ട് ഉണ്ടാക്കിയെടുത്ത റെക്കോർഡുകൾ എല്ലാം സിംപിൾ ആയി മാസ്റ്റർ പീസ് തകർക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുകയുണ്ടായി. മാസ്റ്റര്‍ പീസ് സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പു നല്‍കുകയാണ് പണ്ഡിറ്റ്. മുഖ്യധാരാ സിനിമയിലേക്കുള്ള പണ്ഡിറ്റിന്റെ ചുവടുവെപ്പ് കൂടിയാണ് ഈ ചിത്രം.

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാസ്റ്റർ പീസ്’. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ അജയ് വാസുദേവ് ആണ്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, ദിവ്യദര്‍ശന്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബാജ്വ, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, നന്ദു എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് ചിത്രത്തിന്റെ നിർമ്മാണം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.