രണ്ടു ദിവസം മുൻപാണ് മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തനിക്കു നൽകിയ ഒരു സമ്മാനത്തിന്റെ ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ഒരു സൺ ഗ്ലാസ് ആയിരുന്നു അത്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിൽ, അബ്രഹാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രം ധരിച്ച അതെ മോഡൽ കൂളിംഗ് ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിരാജ് സുകുമാരന് സമ്മാനമായി നൽകിയത്. ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വി ആ കൂളിംഗ് ഗ്ലാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ഇപ്പോഴിതാ അതിന്റെ വില ഇന്റർനെറ്റിൽ തിരഞ്ഞ ആരാധകർ ഞെട്ടിയിരിക്കുകയാണെന്നു വേണം പറയാൻ. മാച്ച് ഫൈവ് ബ്രാൻഡിന്റെ സൺ ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിയ്ക്ക് സമ്മാനിച്ചത്.
ഡിറ്റ മാച്ച് ഫൈവ് ബ്രാൻഡിന്റെ DRX-2087-B-BLU-GLD സൺ ഗ്ലാസ് ആണ് അതെന്നു ഗൂഗിളിൽ തിരഞ്ഞ ആരാധകർ മനസ്സിലാക്കി. ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ മോഡൽ സൺ ഗ്ലാസിന്റെ വില എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഡിറ്റാ മാച്ച് സീരിസിലുള്ള ഇത്തരം ബ്ലൂ-യെല്ലോ ഗോൾഡ് ഗ്ലാസിന്റെ വില ഒന്നര ലക്ഷത്തോളമാണ് എന്നത് ഏവരെയും ഞെട്ടിച്ച കാര്യമാണ്. മോഹൻലാലുമായി വളരെ വലിയ ആത്മബന്ധമാണ് പൃഥ്വിരാജ് സുകുമാരന് ഉള്ളത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. തന്റെ മൂത്ത ചേട്ടൻ ആണ് മോഹൻലാൽ എന്ന് പറയുന്ന പൃഥ്വിരാജ്, താൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകൻ ആണെന്നും തന്റെ വഴികാട്ടിയാണ് അദ്ദേഹമെന്നും പല തവണ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ ചിത്രവും ഒരുക്കി കഴിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.