ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് ഈ ചിത്രം നടത്തുന്നത്. ഏറ്റവും വേഗത്തിൽ നൂറു കോടി കളക്ഷൻ നേടുന്ന തമിഴ് ചിത്രമായ ബീസ്റ്റ് വൈകാതെ ഇരുനൂറു കോടിയും എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒഴിവാക്കിയ ഒരു രംഗത്തെ കുറിച്ചും അതിനുള്ള കാരണത്തെ കുറിച്ചും ചർച്ച ചെയ്യുകയാണ് ആരാധകരും സോഷ്യൽ മീഡിയയും. ടെററിസ്റ്റിനെ കൈമാറിയതിന് ശേഷം വിജയുടെ കഥാപാത്രമായ വീരരാഘവനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു എന്നും, അത് കൂടാതെ തീവ്രവാദികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് മന്ത്രി അറസ്റ്റിലാകുന്ന രംഗങ്ങളും ഉണ്ടായിരുന്നു എന്നും അവർ പറയുന്നു. സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ കാരണമാണ് ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തത് എന്നാണ് ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് സൂചിപ്പിക്കുന്നത്.
ബീസ്റ്റിലെ ഡിലീറ്റ് ചെയ്ത സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദളപതി വിജയ്യുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനെത്തുന്ന മുന്‍ റോ ഏജന്റായാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ബീസ്റ്റിന്റെ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും നെൽസൺ ദിലീപ്കുമാർ ആണ്. പൂജ ഹെഗ്ഡെ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ സെല്വരാഘവന്, യോഗി ബാബു, റെഡിന് കിംഗ്സ്ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.