മലയാളികളുടെ അഭിമാനം, ഏറ്റവുമധികം ആരാധകരുള്ള നടന്മാരിലൊരാളായ മോഹൻലാലിനെയാണ് കഴിഞ്ഞദിവസം അദ്ദേഹത്തിൻറെ ആരാധകൻ ഞെട്ടിച്ചത്. ഒടിയന്റെ ഷൂട്ടിംഗ് പരിസമാപ്തിയിൽ എത്തിയപ്പോൾ മോഹൻലാൽ ക്ഷേത്രദർശനത്തിനായി പാലക്കാട് എത്തിയിരുന്നു. ക്ഷേത്രദർശനവും മറ്റ് ചടങ്ങുകളുമെല്ലാം കഴിഞ്ഞ് സംവിധായകനായ വി. എ ശ്രീകുമാറിനോടൊപ്പം പോകുമ്പോഴാണ് മോഹൻലാലിന്റെ അടുത്തേക്ക് ആരാധകൻ എത്തിയത്. ആരാധകൻ തന്റെ പ്രകടനം കൊണ്ട് മോഹൻലാലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 3 മിനിറ്റ് കൊണ്ടാണ് ആരാധകൻ അദ്ദേഹത്തിൻറെ എല്ലാ ചിത്രങ്ങളുടെയും പേര് പറഞ്ഞു തീർത്തത്. മോഹൻലാൽ ആരാധകനുമായ പുറത്തേക്ക് എത്തി പ്രേക്ഷകർക്കു മുമ്പിൽ ഇത് അവതരിപ്പിക്കുവാൻ അവസരം നൽകി. പ്രേക്ഷകരെയും അമ്പരിപ്പിച്ച ആരാധകനെ മോഹൻലാൽ വേദിയിൽവച്ച് അഭിനന്ദിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ കാറിന് അരികിലേക്ക് വിളിച്ചു മോഹൻലാൽ സംസാരിക്കുകയുണ്ടായി.
മോഹൻലാൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ഷൂട്ടിംഗ് പാലക്കാടായിരുന്നു നടന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വാരം തന്നെ അവസാനിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ ബോളിവുഡ് താരം മനോജ് ജോഷിയുടെ രംഗങ്ങൾ കഴിഞ്ഞദിവസമാണ് ചിത്രീകരിച്ചത്. 40 കോടിയോളം മുതൽമുടക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആൻറണി പെരുമ്പാവൂരാണ്. മലയാളത്തെ നൂറുകോടിയുടെ നെറുകയിലെത്തിച്ച മോഹൻലാൽ ഈ ചിത്രത്തിലൂടെ ബ്ലോക്ക് ഓഫീസ് റെക്കോർഡ് വീണ്ടും തിരുത്തിക്കുറിക്കുമെന്നാണ് ആരാധക പ്രതീക്ഷ. എന്തുതന്നെയായാലും ദിനംപ്രതി കൗതുകമുണർത്തുന്ന വാർത്തകൾ ഒടിയനിൽ നിന്ന് എത്തുന്നത് ചിത്രത്തിന് പ്രതീക്ഷ നൽകുന്നു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.