ഡ്രൈവിംഗ് ലൈസെൻസ് എന്ന പുതിയ ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ ഒരു വലിയ തിരിച്ചു വരവാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. വലിയ വിജയം നേടി മുന്നേറുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും രചിച്ചത് സച്ചിയും ആണ്. പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് എന്നിവർ നായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഹൗസ്ഫുൾ ആയി മുന്നേറുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് പൃഥ്വിരാജ് സുകുമാരൻ. ലിസ്റ്റിൻ സ്റ്റീഫനോപ്പം ചേർന്ന് ഈ ചിത്രം നിർമ്മിച്ച പൃഥ്വിരാജ് ഇപ്പോൾ ഇതിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിൽ ആണ്. ഒരു സൂപ്പർ സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന ചിത്രം ആയതു കൊണ്ട് തന്നെ ആരാധകരേയും ഉൾപ്പെടുത്തിയുള്ള പ്രൊമോഷൻ പരിപാടികൾ ആണ് പൃഥ്വിരാജ് നടത്തുന്നത്.
ആരാധകരും ഒത്തു ഹെലികോപ്റ്റർ യാത്ര നടത്തിയ പൃഥ്വിരാജ്, അവരെ കാണാനും അവരോടൊപ്പം തീയേറ്ററുകൾ സന്ദർശിക്കാനും തയ്യാറാവുന്നു. ഇപ്പോഴിതാ അത്തരമൊരു പരിപാടിയിൽ വെച്ച് പൃഥ്വിരാജ് സുകുമാരനെ അടുത്ത് കണ്ട ഒരു ആരാധികയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. അദ്ദേഹത്തെ നേരിൽ കാണുക എന്നത് തന്റെ ഒരുപാട് വർഷത്തെ ആഗ്രഹം ആയിരുന്നു എന്നും അത് സത്യമായി എന്നുമാണ് പൃഥ്വിരാജ് ആരാധിക ആയ അപർണ്ണ അമ്മു പറയുന്നത്. പൃഥ്വിരാജ് സുകുമാരന് അമ്മു ഒരു സമ്മാനവും കരുതിയിരുന്നു. സോപ്പിൽ നിർമ്മിച്ച ഒരു ചെറിയ ശിൽപം ആയിരുന്നു അത്. എല്ലാവരും ഗിഫ്റ്റ് വാങ്ങി ഇറക്കി വിടാൻ ധൃതി കൂട്ടിയപ്പോൾ, വിഷമിച്ചു നിന്ന തന്നോട് പിക് എടുക്കണോ എന്ന് ചോദിച്ചു പിക് എടുപ്പിച്ച ഈ മനുഷ്യന് ആണോ ജാഡ എന്ന് പലരും പറഞ്ഞത് എന്നാണ് അപർണ്ണ അമ്മു ചോദിക്കുന്നത്. ഏതായാലും അപർണ്ണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
ഫോട്ടോ കടപ്പാട്: Ajmal Photography
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.