കഴിഞ്ഞ ദിവസമാണ് ലോക പ്രശസ്ത ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം അവരുടെ ട്വിറ്റെർ ഹാന്ഡിലിൽ കൂടി ഒരു ചോദ്യം ചോദിച്ചത്. എക്കാലത്തെയും മികച്ച മൂന്ന് അഭിനേതാക്കളുടെ പേര് നിർദേശിക്കാമോ എന്നതായിരുന്നു അവരുടെ ചോദ്യം. അതിനു ഒട്ടേറെ പേര് തങ്ങളുടെ ഉത്തരങ്ങളുമായി എത്തി. അതിൽ ഏറ്റവും ശ്രദ്ധ നേടിയ പേരുകളിൽ ഒന്ന് നമ്മുടെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ആയിരുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകിയ ഭൂരിഭാഗം പേരുടെയും ലിസ്റ്റിൽ ഇടം പിടിച്ച ഇന്ത്യൻ നടൻ ആയിരുന്നു മോഹൻലാൽ. അതിൽ തന്നെ പ്രശസ്ത സാഹിത്യകാരനായ എൻ എസ് മാധവൻ നൽകിയ ഉത്തരം ആണ് സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയി മാറിയത്. തന്റെ കണ്ണിൽ, ലോകത്തെ ഏറ്റവും മികച്ച മൂന്നു നടൻമാർ ആരൊക്കെയാണ് എന്നതാണ് അദ്ദേഹം ആമസോൺ പ്രൈമിന് മറുപടി കൊടുത്തത്.
ജാക്ക് നിക്കോള്‍സണ്‍, മാര്‍ലണ്‍ ബ്രാൻഡോ, മോഹൻലാല്‍, എന്നതായിരുന്നു എൻ എസ് മാധവന്റെ ഉത്തരം. അതിനു പിന്തുണയുമായി ഒട്ടേറെ ആളുകൾ രംഗത്ത് വരുന്നുണ്ട്. ഇരുവർ എന്ന മണി രത്‌നം ചിത്രത്തിലെ മോഹൻലാലിനെ പ്രകടനം കണ്ട വിദേശികളിൽ പലരും അദ്ദേഹത്തെ പ്രശംസിച്ചത് ഇന്ത്യൻ സിനിമയിലെ മാർലോൺ ബ്രാണ്ടോ എന്ന് വിളിച്ചാണ്. കമ്പനി എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിനും ഇതേ വിശേഷണവുമായി അദ്ദേഹത്തിന് പ്രശംസ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ എൻ എസ് മാധവൻ കുറിച്ച വാക്കുകൾക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. വൻ ജനപ്രീതി നേടിയ ഒട്ടേറെ കൃതികൾ രചിച്ചിട്ടുള്ള മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ സാഹിത്യകാരന്മാരിൽ ഒരാൾ ആണ് എൻ എസ് മാധവൻ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.