ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ വാളിൽ താരമായി ഒരു മലയാളിയും. ദുബായിലെ പ്രമുഖ ടിക്ടോക്കറും മോഡലുമായ ജുമാന ഖാന്റെ ചിത്രമാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ ചിത്രമാണ് ഇന്ത്യയിൽ നിന്ന് അവസാനമായി ബുർജ് ഖലീഫയുടെ വാളിൽ പ്രദർശിപ്പിച്ചത്. അതിന് ശേഷം ബുർജ് ഖലീഫയിൽ ചിത്രം തെളിയുന്ന മലയാളിയെന്ന നേട്ടം ജുമാനാ സ്വന്തമാക്കിയിരിക്കുകയാണ്. ടിക് ടോക് ക്രിയേറ്റേഴ്സിനും ടിക് ടോക് അറബിനും നന്ദി അറിയിച്ചുകൊണ്ട് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ജുമാന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജുമാനയുടെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചതിനെ കുറിച്ച് ഒമർ ലുലുവും ഇൻസ്റ്റായിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ടി സീരീസിന് വേണ്ടി സംവിധായകൻ ഒമർലുലു ഒരുക്കുന്ന മ്യൂസിക് ആൽബമായ പെഹ്ല പ്യാറിലെ നായികയാണ് ജുമാന. ടി സീരീസിന്റെ ‘വാസ്തേ’ ആൽബത്തിൽ പാടിയ നിഖിൽ ഡിസൂസ്സയാണ് പെഹ്ല പ്യാറിനായി ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ബില്യണിലേറെ കാഴ്ച്ചക്കാരെയാണ് ‘വാസ്തേ’ നേടിയെടുത്തത്. ജുമാനയുടെ ഭർത്താവും മോഡലുമായ അജ്മൽ ഖാനാണ് ആൽബത്തിലെ നായകൻ. അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ് ആനേടത്ത് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി ആണ് പെഹ്‌ലാ പ്യാറിന്റെയും കാസ്റ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഈ മാസം പകുതിയോടെ പെഹ്‌ലാ പ്യാർ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.