ദയ, മുന്നറിയിപ്പ് ചിത്രങ്ങൾക്ക് ശേഷം വേണു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘കാർബൺ’. ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് അണിയറയിൽ ഒരുങ്ങുന്നത്. വേണുവിന്‍റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കൊമേര്‍ഷ്യല്‍ ചിത്രമാണ് ‘കാർബൺ’. തലാഷ്, ജോണ്‍ ജാനെ, ഡോണ്‍, ഫ്രീക്കി ചക്ര, ജബ് ഹാരി മെറ്റ് സേജൽ, ഫുക്രി, റയീസ് എന്നീ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാനായ കെ.യു. മോഹനനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ദേശീയ പുരസ്‌കാര ജേതാവായ സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് 19 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കാര്‍ബണിന്. നിരവധി ഹിറ്റ് ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനാണ് വിശാൽ ഭരദ്വാജ്. ഇതിനു മുൻപ് വേണു തന്നെ ഒരുക്കിയ ദയ എന്ന ചിത്രത്തിന് മാത്രമാണ് വിശാൽ മലയാളത്തിൽ സംഗീതം നൽകിയിരിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മണികണ്ഠൻ ആചാരി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, നെടുമുടി വേണു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണി ബീ എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ച സിബി തൊട്ടുപുറം ആണ് ഈ സിനിമ നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.