യുവ താരം ഫഹദ് ഫാസിൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മലയൻകുഞ്ഞ് ജൂലൈ മൂന്നാം വാരമാണ് തീയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രത്തിന് നിരൂപകരിൽ നിന്നും അന്യഭാഷാ സിനിമാ പ്രവർത്തകരിൽ നിന്ന് വരെ അഭിനന്ദനം ലഭിച്ചു. ഫഹദിന്റെ അച്ഛനും പ്രശസ്ത സംവിധായകനുമായ ഫാസിൽ നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് സർവൈവൽ ത്രില്ലർ ചിത്രം രചിച്ചത് സൂപ്പർ ഹിറ്റ് സംവിധായകനായ മഹേഷ് നാരായണനും, ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സജിമോനുമാണ്. ഇപ്പോൾ തീയേറ്റർ റൺ പൂർത്തിയാക്കുന്ന ഈ ചിത്രത്തിന്റെ ഒറ്റിറ്റി റിലീസ് ഡേറ്റും വന്നിരിക്കുകയാണ്. ഓഗസ്റ്റ് പതിനൊന്നു വ്യാഴമാണ് മലയൻകുഞ്ഞിന്റെ ഒറ്റിറ്റി റിലീസ്. ആമസോൺ പ്രൈം റിലീസ് ആയാണ് മലയൻ കുഞ്ഞ് ഒടിടിയിൽ എത്തുന്നത്.
പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ കൂടാതെ, രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരും വേഷമിട്ടിട്ടുണ്ട്. അനികുട്ടൻ എന്ന ഇലക്ട്രോണിക് ടെക്‌നീഷ്യനായി ഫഹദ് കാഴ്ച വെച്ച പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിച്ചത്. ഉരുൾപൊട്ടലിൽ ഭൂമിക്കടിയിൽ പെട്ട് പോകുന്ന അനികുട്ടന്റെ അവസ്ഥ ഗംഭീരമായാണ് ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെ സംഗീതവും മഹേഷ് നാരായണനൊരുക്കിയ ദൃശ്യങ്ങളും അർജു ബെന്നിന്റെ എഡിറ്റിംഗും ഈ ചിത്രത്തിന് ഉയർന്ന സാങ്കേതിക നിലവാരവും സമ്മാനിച്ചിട്ടുണ്ട്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഈ ചിത്രം നമ്മുടെ മുന്നിലെത്തിച്ച സജിമോൻ.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
This website uses cookies.