മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രം കാർബൺ നാളെ മുതൽ കേരളത്തിലെ പ്രദർശനശാലകളിൽ എത്തുകയാണ് . ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തി കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ ഒരു വേഷ പകർച്ച ആയിരിക്കും ഈ ത്രില്ലർ ചിത്രത്തിലേതു എന്നാണ് സൂചന . പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ആണ് . വേണു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ കാർബൺ കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. . ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ് സംഗീതവും ബോളിവുഡിൽ നിന്ന് തന്നെയുള്ള കെ യു മോഹനൻ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിചിരിക്കുന്നത് മമത മോഹൻദാസ് ആണ്.
ട്രെയിലറിനും ടീസറിനും അതുപോലെ ഗാനങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം ഒരു വമ്പൻ വിജയം ആവുമെന്നാണ് ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ. ഫഹദ് ഫാസിൽ, മമത മോഹൻദാസ് എന്നിവരെ കൂടാതെ ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, മണികണ്ഠൻ ആചാരി, വിജയ രാഘവൻ, നെടുമുടി വേണു, ഷറഫുദീൻ , കൊച്ചു പ്രേമൻ, പ്രവീണ, ചേതൻ ജയലാൽ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ ഈ വർഷത്തെ ആദ്യത്തെ റിലീസ് എന്ന നിലയിലും കാർബണിന്റെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.