ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ഒരുക്കിയ ചിത്രമാണ് കാർബൺ. യുവ താരം ഫഹദ് ഫാസിൽ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. അടുത്ത വർഷം ജനുവരിയിൽ പ്രദർശനത്തിന് എത്തുമെന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ഇന്ന് ഒഫീഷ്യൽ ആയി പുറത്തു വിട്ടു. സിനിമ പ്രേമികളും ആരാധകരും ഇരു കയ്യും നീട്ടിയാണ് ഈ പോസ്റ്ററും സ്വീകരിച്ചത്. ഫഹദ് ഫാസിൽ മാത്രമാണ് ഈ രണ്ടാമത്തെ പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ആദ്യ പോസ്റ്റർ പുറത്തു വന്നത്.
മമത മോഹൻദാസ് ആണ് ഈ ചിത്രത്തിൽ നായികാ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഫഹദിനും മമതക്കും ഒപ്പം ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, നെടുമുടി വേണു എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനായ വിശാൽ ഭരദ്വാജ് ആണ്. ബോളിവുഡിൽ തന്നെയുള്ള മലയാളി ക്യാമറാമാൻ ആയ കെ യു മോഹനൻ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് എന്നത് പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കാൻ ഉള്ള ഒരു കാരണം ആണ്. മോഹൻ രാജ ഒരുക്കിയ തമിഴ് ചിത്രമായ വേലയ്ക്കാരൻ ആണ് ഉടൻ റിലീസ് ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.