മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകുകയാണ് ഫഹദ് ഫാസിൽ. തമിഴകത്തേക്കുള്ള ഫഹദിന്റെ അരങ്ങേറ്റ ചിത്രമായ വേലൈക്കാരൻ റിലീസിനൊരുങ്ങുകയാണ്. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലാണ് എത്തുന്നത്. തനി ഒരുവന്റെ വിജയത്തിന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെക്കുറിച്ച് ശിവകാർത്തികേയൻ പ്രശംസിച്ചിരുന്നു. മലയാളികൾക്ക് അഭിമാനമേകുന്ന വാക്കുകളായിരുന്നു അവ. ഏത് ഹോളിവുഡ് നടനോടും കിടപിടിക്കാനാകുന്ന രീതിയിലാണ് ഫഹദിന്റെ അഭിനയമെന്നും അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞിരുന്നു.
കൈനിറയെ പ്രോജക്ടുകളാണ് ഫഹദിനെ കാത്തിരിക്കുന്നത്. ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പർഡീലക്‌സാണ് ഫഹദിന്റെ അടുത്ത തമിഴ് ചിത്രം. വിജയ് സേതുപതി, സാമന്ത എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. യുവൻ ശങ്കർ രാജയാണ് സംഗീതം നൽകുന്നത്. അടുത്ത വർഷത്തോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലും ഫഹദിന്റെ പേര് പറഞ്ഞുകേൾക്കുന്നുണ്ട്.
അതേസമയം വേണു സംവിധാനം ചെയ്യുന്ന കാർബൺ, അൻവർ റഷീദിന്റെ ട്രാൻസ് തുടങ്ങിയവയാണ് മലയാളത്തിൽ ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന കാര്‍ബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് തയ്യാറാക്കുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയാകുന്നത്.
ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാൻസ്. സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് താരങ്ങൾ. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.