മലയാളത്തിന്റെ യുവ താരമായ ഫഹദ് ഫാസിൽ ഇപ്പോൾ തമിഴിലും സജീവമാണ്. തമിഴിൽ വേലയ്ക്കാരൻ എന്ന മോഹൻ രാജ ചിത്രത്തിൽ ശിവകാർത്തികേയന്റെ വില്ലനായി അഭിനയിച്ച ഫഹദ്, പിന്നീട് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും അഭിനയിച്ചു കയ്യടി നേടി. അതിനു ശേഷം നമ്മൾ ഫഹദ് ഫാസിലിനെ തമിഴിൽ കണ്ടത് ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രമായ വിക്രത്തിലാണ്. ഇപ്പോൾ തന്റെ നാലാമത്തെ തമിഴ് ചിത്രമായ മാമന്നൻ കൂടി പൂർത്തിയാക്കിയിരിക്കുകയാണ് ഫഹദ് ഫാസിൽ. മാരി സെൽവരാജാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം തന്റെ അഞ്ചാമത്തെ തമിഴ് ചിത്രവും ഫഹദിനെ തേടിയെത്തിക്കഴിഞ്ഞു. 1978 ഇൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ കമൽ ഹാസൻ- രജനികാന്ത് ചിത്രമായ അവൾ അപ്പടി താൻ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ പുതിയ ചിത്രമെന്നാണ് സൂചന.
അതിൽ രജനികാന്ത് ചെയ്ത വേഷം സിമ്പു ചെയ്യുമ്പോൾ, കമൽ ഹാസൻ ചെയ്ത വേഷം ചെയ്യാൻ പോകുന്നത് ഫഹദ് ഫാസിൽ ആണെന്നാണ് വാർത്തകൾ പറയുന്നത്. പഴയ ചിത്രത്തിൽ ശ്രീപ്രിയ ചെയ്ത നായികാ വേഷം ഈ പുതിയ ചിത്രത്തിൽ ശ്രുതി ഹാസൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബദ്രി വെങ്കിടേഷാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. നേരത്തെ സിമ്പുവിന് പകരം, ആ വേഷം ചെയ്യാൻ ദുൽഖർ സൽമാനെയാണ് പരിഗണിച്ചതെന്നും സൂചനയുണ്ട്. ഏതായാലും ഈ ചിത്രത്തെ കുറിച്ചുള്ള ഒഫീഷ്യൽ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. മാനാട്, വെന്ത് തനിന്ദത് കാട് എന്നീ ചിത്രങ്ങളിലൂടെ വമ്പൻ തിരിച്ചു വരവ് നടത്തിയ സിമ്പു, ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണെന്നു തമിഴ് മാധ്യമങ്ങൾ പറയുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.