[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് ഫാസിലും മണികണ്ഠൻ ആചാരിയും ഒന്നിക്കുന്നു

കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനെ അവതരിപ്പിച്ചു മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന നടനാണ് മണികണ്ഠൻ ആചാരി. ഈ നടന്റെ അഭിനയ പ്രതിഭ കണ്ടു അത്ഭുതപെട്ട മലയാള സിനിമ പ്രേമികൾ ഇനി മണികണ്ഠൻ അഭിനയിക്കുന്ന ഓരോ ചിത്രത്തിന് വേണ്ടിയും പ്രതീക്ഷകളോടെ തന്നെയാണ് കാത്തിരിക്കുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷം അയാൾ ജീവിച്ചിരിപ്പുണ്ട്, അലമാര, ബഷീറിന്റെ പ്രേമ ലേഖനം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് ഈ നടൻ അവതരിപ്പിച്ചത്. താൻ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും മറ്റൊന്നിൽ നിന്ന് വളരെയധികം വ്യത്യസ്തമായിരിക്കാനും അതുപോലെ തന്നെ അത് ഏറ്റവും സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കാനും ശ്രമിക്കുന്ന നടനാണ് മണികണ്ഠൻ ആചാരി. ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ പ്രകാരം മണികണ്ഠൻ ആചാരി ആദ്യമായി യുവ താരം ഫഹദ് ഫാസിലിനൊപ്പം വെള്ളിത്തിരയിൽ ഒന്നിക്കാൻ പോവുകയാണ് .

പ്രശസ്ത സംവിധായകനും ക്യാമെറാമാനുമായ വേണു ഒരുക്കുന്ന കാർബൺ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.
മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടൻ ആണ് ഫഹദ് ഫാസിൽ . ഫഹദിനൊപ്പം മണികണ്ഠൻ ആചാരി കൂടി എത്തുമ്പോൾ രണ്ടു മികച്ച നടൻമാർ തമ്മിലുള്ള കൊണ്ടും കൊടുത്തുമുള്ള അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

സിബി എന്ന യുവാവിന്റെ കഥാപാത്രത്തെയാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അൻവർ റഷീദ് ചിത്രം ട്രാൻസിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ഫഹദ് ഉടൻ കാർബണിൽ ജോയിൻ ചെയ്യും.

സിബി തോട്ടുപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് നായിക ആയെത്തുന്നത്. മമതയും ആദ്യമായാണ് ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നത്.

പ്രശസ്ത ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ കെ യു മോഹനൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ബോളിവുഡ് സംവിധായകനും എഴുത്തുകാരനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ്.

കാർബൺ വേണു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്. ഒരു പക്കാ എന്റെർറ്റൈനെർ തന്നെയായാണ് ഈ ചിത്രം വേണു ഒരുക്കുന്നത്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.