[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവ് മോഹൻലാൽ പുതു തലമുറയ്ക്ക് ഒരു പാഠപുസ്തകം: ജീത്തു ജോസഫ്

മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിൻറെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വര്ഷം ആദ്യം തീയേറ്ററുകളിൽ എത്തുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം ഇപ്പോൾ ബാംഗ്ലൂരിൽ ആണ് ഷൂട്ട് ചെയ്യുന്നത്. സിജു വിൽ‌സൺ, ഷറഫുദീൻ, അനുശ്രീ, അദിതി രവി, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഈ ചിത്രത്തിൽ നായകനായി എത്തുന്നതിനു മുൻപേ തന്നെ ജീത്തു ജോസെഫിനൊപ്പം ജോലി ചെയ്ത പരിചയം പ്രണവ് മോഹൻലാലിന് ഉണ്ട്. ജീത്തു ജോസെഫിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പാപനാശം എന്ന തമിഴ് ചിത്രത്തിലും അതുപോലെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി എന്ന മലയാള ചിത്രത്തിലും പ്രണവ് ജോലി ചെയ്തിട്ടുണ്ട്.

പ്രണവും ജീത്തുവും തമ്മിൽ സഹോദര തുല്യമായ ആത്മ ബന്ധവും ഉണ്ട് എന്നത് ജീത്തു ജോസഫ് തന്നെ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരു പക്ഷെ ആ ഒരു ബന്ധം കൊണ്ട് തന്നെയാവാം തന്റെ അരങ്ങേറ്റ ചിത്രം ജീത്തു ജോസെഫിനൊപ്പമാക്കാൻ പ്രണവ് സമ്മതം മൂളിയത്.

പ്രണവ് എന്ന ചെറുപ്പക്കാരന് ഇപ്പോൾ തന്നെ കേരളത്തിൽ ഒട്ടനവധി ആരാധകർ പിറവിയെടുത്തു കഴിഞ്ഞു. അച്ഛൻ മോഹൻലാലിൻറെ ആരാധകർ പ്രണവിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പ്രണവ് എന്ന ചെറുപ്പക്കാരന്റെ വ്യക്തിത്വവും അദ്ദേഹത്തിന് ഒരുപാട് ആരാധകരെ നേടി കൊടുക്കുന്നുണ്ട്.

പുതു തലമുറയ്ക്ക് പാഠപുസ്തകമാക്കാൻ പറ്റുന്ന ഒരു വ്യക്തിത്വം ആണ് പ്രണവ് മോഹൻലാലിന്റേതു എന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്. സ്വന്തമായി ഐഡന്റിറ്റിയോട് കൂടി ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനാണ് പ്രണവ്.

ഒരുപാട് സൗഭാഗ്യങ്ങളുടെ ഇടയിൽ ജനിച്ചിട്ടും ഏറ്റവും സാധാരണക്കാരനെ പോലെ ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളാണ് പ്രണവ് മോഹൻലാൽ. സാധാരണക്കാരെ പോലെ ബസിൽ യാത്ര ചെയ്യുക. സാധാരണക്കാരോടൊപ്പം ഇടപഴകുക, സ്വന്തമായി അധ്വാനിച്ചു പണം ഉണ്ടാക്കി യാത്ര പോവുക തുടങ്ങി ആരും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് പ്രണവ് എന്ന് ജീത്തു ജോസഫ് പറയുന്നു.

ഒരിക്കലും പണത്തിനു പ്രശസ്തിക്കും പുറകെ പായാത്ത പ്രണവ് എല്ലാവരോടും ഏറ്റവും വിനയത്തോടു കൂടിയും ഒരുവിധ വാശികളും ഇല്ലാതെയും ആണ് പെരുമാറാറുള്ളൂ . യാത്ര, വായന, എന്നിവയും അതുപോലെ ഇംഗ്ലീഷ് അറിയാത്ത രാജ്യങ്ങളിലെ കുട്ടികളെയും ആളുകളെയും ഇംഗ്ലീഷ് പഠിപ്പിക്കുക എന്നതുമൊക്കെയാണ് പ്രണവിന്റെ ആഗ്രഹങ്ങൾ എന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുമുണ്ട്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.