മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് പ്രഖ്യാപിച്ച ചിത്രമാണ് ബിലാൽ. അമൽ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായാണ് ബിലാൽ ഒരുക്കാൻ പ്ലാൻ ചെയ്യുന്നത്. 2007 ഇൽ റിലീസ് ചെയ്ത ബിഗ് ബിയിൽ മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, ഇന്നസെന്റ്, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിരുന്നു. ബിഗ് ബിയിൽ എടുത്തു പറയുന്ന മറ്റൊരു കഥാപാത്രമാണ് അബു ജോൺ കുരിശിങ്കൽ. ഈ കഥാപാത്രത്തിന്റെ കൂടി കഥയാണ് ബിലാലിൽ ഉണ്ടാവുക എന്നും അബുവായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ, തങ്കത്തിന്റെ നിർമ്മാതാക്കളിലൊരാളായി പങ്കെടുത്ത ഫഹദ് ഫാസിലിനോട് തന്നെ ഈ ചോദ്യം നേരിട്ട് ചോദിച്ചിരിക്കുകയാണ് മാധ്യമ പ്രവർത്തകർ.
ബിലാലിൽ അബു ജോൺ കുരിശിങ്കൽ ആയി ഫഹദ് ഫാസിലാണോ എന്ന ചോദ്യത്തിന് ഫഹദ് നൽകുന്ന മറുപടി, അബു ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമാകാൻ തന്നെ ആരും സമീപിച്ചിട്ടില്ല എന്നാണ്. നേരത്തെ ആ ചിത്രത്തിന്റെ നിർമ്മാതാക്കളുടെ ലിസ്റ്റിൽ ഫഹദിന്റെ പേരും കണ്ടിരുന്നല്ലോ എന്ന ചോദ്യത്തിന് ഇപ്പോൾ ആ ലിസ്റ്റിൽ താൻ ഇല്ല എന്നും ഫഹദ് മറുപടി നൽകി. അമൽ നീരദ് 2017 ഇൽ പ്രഖ്യാപിച്ച ചിത്രമാണ് ബിലാൽ. ഇത്രയും വർഷം പ്രൊജക്റ്റ് നീണ്ടു പോയത് കൊണ്ട് തന്നെ ബിലാൽ എന്നുവരുമെന്നറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ ജോലികൾ പൂർത്തിയായാൽ മമ്മൂട്ടി ചിത്രമായ ബിലാലിന്റെ ജോലികളിലേക്ക് അദ്ദേഹം കടക്കുമെന്നാണ് സൂചന.
കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത മലയാള സിനിമാ താരം ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.