പരിയേറും പെരുമാൾ, കർണ്ണൻ എന്നീ സൂപ്പർ ഹിറ്റ് ഗംഭീര തമിഴ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് മാരി സെൽവരാജ്. ഇപ്പോഴിതാ അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിൽ മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ പ്രധാന വേഷം ചെയ്തു കൊണ്ട് എത്തുകയാണ്. മാമന്നൻ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇതിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു. തന്റെ അഭിനയ മികവ് കൊണ്ട് ഇപ്പോൾ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിക്കഴിഞ്ഞ ഫഹദ് ഈ അടുത്തിടെയാണ് തന്റെ മറ്റൊരു തമിഴ് ചിത്രമായ വിക്രം പൂർത്തിയാക്കിയത്. തമിഴിൽ വേലയ്ക്കാരൻ എന്ന മോഹൻ രാജ ചിത്രത്തിൽ ശിവകാർത്തികേയന്റെ വില്ലൻ ആയി അഭിനയിച്ച ഫഹദ് പിന്നീട് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിനും വടിവേലുവും ഫഹദ് ഫാസിലിന് ഒപ്പം പ്രധാന വേഷം ചെയ്യുന്നുണ്ട്. കീർത്തി സുരേഷ് ആണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്.
അതുപോലെ ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ്. ഈ ചിത്രത്തിൽ വില്ലൻ ആയാണ് ഫഹദ് അഭിനയിക്കുന്നത് എന്ന വാർത്തകൾ വരുന്നുണ്ട്. തെലുങ്കിൽ അല്ലു അർജുന്റെ വില്ലൻ ആയി പുഷ്പ എന്ന ചിത്രത്തിലും ഈ അടുത്തിടെ ഫഹദ് ഫാസിൽ അഭിനയിച്ചിരുന്നു. അതിന്റെ രണ്ടാം ഭാഗത്തിലും പ്രധാന വില്ലൻ ആയി ഫഹദ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫാസിൽ നിർമ്മിച്ച് നവാഗതനായ സജിമോൻ ഒരുക്കിയ മലയൻ കുഞ്ഞു എന്ന ചിത്രമാണ് മലയാളത്തിലെ ഫഹദിന്റെ അടുത്ത റിലീസ് ആയി എത്തുക.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.