മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ അന്യ ഭാഷാ ചിത്രങ്ങളിൽ മാസ്സ് കഥാപാത്രങ്ങളായി എത്തി ഈ അടുത്തിടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിലെ അമർ എന്ന കഥാപാത്രവും, സുകുമാർ ഒരുക്കിയ പുഷ്പയിലെ ഭൻവർ സിങ് എന്ന വില്ലൻ വേഷവും അങ്ങനെ ശ്രദ്ധ നേടിയതാണ്. മലയാളത്തിൽ വളരെ ചുരുക്കം ചില മാസ്സ് കഥാപാത്രങ്ങൾ മാത്രമേ ഫഹദ് ഫാസിൽ ചെയ്തിട്ടുള്ളു. ഇപ്പോഴിതാ ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുത്തൻ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹനുമാൻ ഗിയർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത് ഇതൊരു മാസ്സ് ആക്ഷൻ ചിത്രമായിരിക്കുമെന്നാണ്. സുധീഷ് ശങ്കർ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസാണ്. അവരുടെ 96 ആം ചിത്രമായാണ് ഹനുമാൻ ഗിയർ ഒരുങ്ങുന്നത്.
ജനപ്രിയ നായകൻ ദിലീപ് നായകനായ വില്ലാളി വീരൻ എന്ന ചിത്രം സംവിധാനം ചെയ്ത്കൊണ്ട് അരങ്ങേറ്റം കുറിച്ചയാളാണ് സുധീഷ് ശങ്കർ. ജീപ്പിന് മുകളിൽ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നിൽക്കുന്ന ഫഹദ് ഫാസിലിനെയാണ് ഹനുമാൻ ഗിയറിന്റെ പോസ്റ്ററിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മലയൻകുഞ്ഞ് എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രം. ഫാസിൽ നിർമ്മിച്ച് നവാഗതനായ സജിമോൻ സംവിധാനവും മഹേഷ് നാരായണൻ രചനയും നിർവഹിച്ച ഈ ചിത്രം ഒരു സർവൈവൽ ത്രില്ലറായാണ് ഒരുക്കിയത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും മാരി സെൽവരാജ് ഒരുക്കുന്ന മാമന്നൻ, സുകുമാർ ഒരുക്കുന്ന പുഷ്പ 2 എന്നിവയാണ് ഇനി വരാനുള്ള മറ്റ് ഫഹദ് ചിത്രങ്ങൾ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.