ഇന്ന് മലയാള സിനിമയിലെ യുവ താരങ്ങളിൽ ബോക്സ് ഓഫീസിൽ ആയാലും പ്രകടന മികവ് കൊണ്ടും മുൻപന്തിയിൽ ആണ് ഫഹദ് ഫാസിലിന്റെ സ്ഥാനം. മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ എന്ന് വിളിപ്പേരുള്ള ഫഹദ് ഫാസിൽ തുടർച്ചയായ വിജയങ്ങൾ ആണ് ഇപ്പോൾ സമ്മാനിക്കുന്നത്. വരത്തൻ, ഞാൻ പ്രകാശൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ മൂന്ന് വമ്പൻ വിജയങ്ങൾ ആണ് ഫഹദ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതോടെ ഫഹദിന്റെ താര മൂല്യവും കുതിച്ചുയർന്നു കഴിഞ്ഞു. എന്നാൽ രസകരമായ വസ്തുത എന്തെന്നാൽ എട്ടു വർഷം മുൻപ് ഫഹദ് ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ആരോ കുത്തിപൊക്കിയത് ആണ്. താൻ ഇനി ഏതു കഥാപാത്രം ആണ് ചെയ്യേണ്ടത് എന്നും ജോലിയില്ലാത്ത അവസ്ഥയിൽ ആണ് ഇപ്പോഴെന്നും സൂചിപ്പിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റ് ആണ് അന്ന് ഫഹദ് ഇട്ടതു.
അന്ന് തനിക്കു ജോലിയില്ല എന്ന് പോസ്റ്റ് ഇട്ട ആ ഫഹദ് ആണ് ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കേറിയ, താരമൂല്യമുള്ള താരങ്ങളിൽ ഒരാൾ എന്നതാണ് അതിന്റെ കൗതുകം. ഇന്ന് ഫഹദിനെ കാത്തു പ്രോജക്ടുകളുടെ നീണ്ട നിരയാണ്. എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളും ആണെന്നതാണ് അതിന്റെ സവിശേഷത. അൻവർ റഷീദിന്റെ ട്രാൻസ്, നവാഗതനായ വിവേകിന്റെ അതിരൻ, തമിഴ് ചിത്രമായ സൂപ്പർ ഡീലക്സ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഫഹദിന്റേതായി റിലീസിന് ഒരുങ്ങുകയാണ്. സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയും തുടങ്ങിയ ഫഹദ് ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങളുടെ പണിപ്പുരയിലുമാണ്. ഏതായാലും ജോലിയില്ലാത്ത നടനിൽ നിന്ന് തിരക്കേറിയ താരത്തിലേക്കുള്ള ഫഹദിന്റെ വളർച്ചയുടെ കഥയാണ് ആ ഫേസ്ബുക് പോസ്റ്റ് നമ്മളോട് പറയുന്നത്.
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലക്കു ഗംഭീര പ്രേക്ഷക പ്രതികരണം. പ്രശസ്ത സംവിധായകനായ…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
This website uses cookies.