മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും മികച്ച നടൻ എന്ന പേരുള്ള കലാകാരനാണ് സംവിധായകൻ ഫാസിലിന്റെ മകൻ കൂടിയായ ഫഹദ് ഫാസിൽ. അച്ഛൻ സംവിധാനം ചെയ്ത ചിത്രത്തിലെ അരങ്ങേറ്റം ഒരു പരാജയമായെങ്കിലും അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു ഈ നടൻ കാഴ്ച്ചവെച്ചത് വമ്പൻ തിരിച്ചു വരവാണ്. മികച്ച ചിത്രങ്ങളുടെ ഭാഗമായി മുന്നോട്ട് കുതിച്ച ഫഹദ് ഫാസിൽ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രതിഭയായി മാറി. ബോക്‌സ് ഓഫീസിലും മികച്ച വിജയങ്ങൾ സ്വന്തമാക്കിയ ഫഹദ്, ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയുടെ മുൻനിരയിലുണ്ട്. എന്നാൽ സ്റ്റാർ എന്നതിലുപരി ഒരു നടൻ എന്നറിയപ്പെടാൻ മാത്രമല്ലേ ഫഹദ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഫഹദ് നൽകുന്ന ഉത്തരം ഏറെ ശ്രദ്ധേയമാണ്.
ഒരുപാട് ഉത്തരങ്ങൾ ഉള്ളൊരു ചോദ്യമാണെതെന്നാണ് ഫഹദ് പറയുന്നത്. എന്നാൽ ഫഹദിന്റെ ഉത്തരം ഒരു നടൻ ആണെന്ന പ്രാഥമിക പരിഗണന പോലും താൻ ആഗ്രഹിക്കുന്നില്ല എന്നാണ്. താൻ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ആളാണ്, തന്റെ ജോലി ഇതാണ് എന്ന ഐഡന്റിറ്റി മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫഹദ് ഫാസിൽ പറയുന്നു. തന്റെ സിനിമ നല്ലതാണെങ്കിൽ മാത്രം കണ്ടാൽ മതി എന്നും അല്ലാതെ തന്റെ എല്ലാ സിനിമകളും എല്ലാവരും കാണണമെന്ന് തനിക്ക് നിർബന്ധമില്ല എന്നും ഫഹദ് ഫാസിൽ പറഞ്ഞു. നിങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സഹജീവി എന്ന പരിഗണന മാത്രമാണ് താൻ ആഗ്രഹിക്കുന്നത് എന്നു വ്യക്തമാക്കിയ ഫഹദ്, താൻ സിനിമക്കായി എടുക്കുന്ന കഷ്ടപ്പാടുകൾ പ്രേക്ഷകർ അറിയേണ്ട കാര്യമില്ല എന്നും പറയുന്നു. എഡിറ്റ് ടേബിളിൽ താൻ പോലും അത് ഓർക്കാറില്ല എന്നും ആത്യന്തികമായി ഒരു രംഗം പ്രേക്ഷകർ ആസ്വദിക്കുമോ എന്നു മാത്രമാണ് നോക്കുന്നതെന്നും അല്ലാതെ ആ രംഗത്തിൽ അഭിനയിക്കാൻ ഒരു നടൻ എത്രത്തോളം കഷ്ടപ്പാട് സഹിച്ചു എന്നതല്ല അത് സിനിമയിൽ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡം എന്നും ഫഹദ് വിശദീകരിക്കുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.