ഇന്ത്യൻ മുഴുവൻ തരംഗമായി മാറിയ യാഷ്- പ്രശാന്ത് നീൽ ടീമിന്റെ കെ ജി എഫ് സീരിസും റിഷാബ് ഷെട്ടിയുടെ കാന്താരയും നിർമ്മിച്ച ഹോംബാലെ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിനെ നായകനാക്കി മലയാളത്തിലും കന്നഡയിലുമായി ഒരുക്കുന്ന ധൂമം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്. ഈ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ഭാഗമാണ് പൂർത്തിയായതെന്നും കുറച്ചു ദിവസങ്ങൾ കൊണ്ട് ചിത്രം പാക്കപ്പ് ആവുമെന്നുമാണ് സൂചന. കന്നഡയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പവൻ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവായ മലയാളി നായികാ താരം അപർണ്ണ ബാലമുരളിയാണ് പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. മലയാള യുവ നടൻ റോഷൻ മാത്യുവും ഈ ചിത്രത്തിൽ നിർണ്ണായകമായ ഒരു വേഷം ചെയ്യുന്നുണ്ട്.
പ്രീത ജയരാമൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്. കഴിഞ്ഞ വർഷം ഒക്ടോബര്‍ ഒമ്പതിനാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ നിർമ്മിക്കുന്ന ഈ ചിത്രം മലയാളം, കന്നഡ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ഈ ഫഹദ് ഫാസിൽ ചിത്രം കൂടാതെ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് നായകനായി അഭിനയിക്കാൻ പ്ലാൻ ചെയ്യുന്ന ടൈസൺ എന്ന ചിത്രവും ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്നുണ്ട്. പൃഥ്വിരാജ് തന്റെ മോഹൻലാൽ ചിത്രമായ എംപുരാൻ പൂർത്തിയാക്കിയ ശേഷം ആയിരിക്കും ടൈസന്റെ ജോലികളിലേക്ക് കടക്കുക. പ്രഭാസ് നായകനാവുന്ന പ്രശാന്ത് നീൽ ചിത്രം സലാർ, കീർത്തി സുരേഷ് നായികയായി എത്തുന്ന രഘു താത്ത എന്ന തമിഴ് ചിത്രവും ഇപ്പോൾ ഹോംബാലെ നിർമ്മിക്കുന്ന ചിത്രങ്ങളാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.