തന്റെ ഏറ്റവും പുതിയ ചിത്രമായ മലയൻ കുഞ്ഞ് നേടുന്ന വിജയം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഫഹദ് ഫാസിൽ. ഫഹദിന്റെ അച്ഛനും പ്രശസ്ത സംവിധായകനുമായ ഫാസിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ വിജയം ഫഹദ് ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത്, സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ടേക്ക് ഓഫ്, മാലിക്, സീ യു സൂൺ എന്നിവയൊരുക്കിയ മഹേഷ് നാരായണൻ ആണ്. അദ്ദേഹം ആദ്യമായി ഛായാഗ്രഹണവും നിർവഹിച്ച ഈ ചിത്രം ഒരു സർവൈവൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവു മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയ മലയൻ കുഞ്ഞ്, പ്രേക്ഷകരുടെ ഇടയിൽ നിന്നും നിരൂപകരുടെ ഇടയിൽ നിന്നും വലിയ കയ്യടിയാണ് നേടുന്നത്. ഫഹദിന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്.
https://youtube.com/shorts/bJ3KLxyRfJU
അനികുട്ടൻ എന്ന കഥാപാത്രമായി ഫഹദ് കാഴ്ചവെച്ചിരിക്കുന്നത് മനോഹരമായ പ്രകടനമാണ്. കഥാപാത്രമായി തിരശീലയിൽ ജീവിക്കുന്ന ഫഹദ് മാജിക് ആണ് ഈ ചിത്രവും നമ്മുക്ക് തരുന്നത്. അതുപോലെ തന്നെ ഉരുൾ പൊട്ടലിൽ ഭൂമിക്കടിയിൽ പെട്ട് പോകുന്ന അനികുട്ടന്റെ അതിജീവനം ചിത്രീകരിച്ചിരിക്കുന്നതും ഗംഭീരമായാണ്. ക്യാമറ വർക്ക്, കലാസംവിധാനം, എഡിറ്റിംഗ് എന്നിവയെല്ലാം മികച്ചു നിന്നതോടെ ഈ ചിത്രം സാങ്കേതികമായി വലിയ നിലവാരമാണ് പുലർത്തുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ് മലയൻ കുഞ്ഞിന്റെ മറ്റൊരു ഹൈലൈറ്റ്. അദ്ദേഹമൊരുക്കിയ ഗാനങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ഏതായാലും മലയാള സിനിമ പ്രേമികൾക്ക് മുൻപ് കിട്ടാത്ത ഒരു സിനിമാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.