ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് ടോവിനോ തോമസ് നായകനായ തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. ഇപ്പോഴിതാ തല്ലുമാലയുടെ സൂപ്പർ വിജയത്തിന് ശേഷം അദ്ദേഹമെത്തുന്നത് ഒരു ഫഹദ് ഫാസിൽ ചിത്രം നിർമ്മിച്ച് കൊണ്ടാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് ഓടും കുതിര ചാടും കുതിര എന്നാണ്. നിവിൻ പോളിയെ നായകനാക്കി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തുകൊണ്ടേരങ്ങേറ്റം കുറിച്ച സംവിധായകനാണ് അൽത്താഫ് സലിം. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. അഭിനവ് സുന്ദർ നായക് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ചന്ദ്രേട്ടന്‍ എവിടെയാ, കലി. അഞ്ചാം പാതിരാ, ഡിയര്‍ ഫ്രണ്ട്, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങള്‍ നിർമ്മിച്ചിട്ടുള്ള ആഷിക് ഉസ്മാൻ ആദ്യമായി നിർമ്മിച്ചത് അരികില്‍ ഒരാള്‍ എന്ന ചിത്രമാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സംവിധാനം ചെയ്ത അൽത്താഫ് അതിനു മുൻപ് പ്രേമം എന്ന അൽഫോൻസ് പുത്രൻ- നിവിൻ പോളി ചിത്രത്തിലൂടെ നടനായും ശ്രദ്ധ നേടിയിരുന്നു. സംവിധായകനായുള്ള അരങ്ങേറ്റത്തിന് ശേഷവും ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച് കയ്യടി നേടിയ ആളാണ് അൽത്താഫ് സലിം. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ഓടും കുതിര ചാടും കുതിര തീയേറ്ററുകളിൽ എത്തിക്കുക.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.