ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകന്മാരാക്കി അമൽ നീരദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബൊഗൈൻവില്ല. അമൽ നീരദ് പ്രൊഡക്ഷൻസിൻ്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. ഒക്ടോബർ പത്തിനാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ കേരളാ ബോക്സ് ഓഫീസിൽ ഒരു ഫഹദ് ഫാസിൽ vs ഫഹദ് ഫാസിൽ പോരാട്ടം നടക്കുന്ന അപൂർവ കാഴ്ചയും കാണാൻ സാധിക്കും.
ഒക്ടോബർ പത്തിനാണ് ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ വേട്ടൈയ്യാൻ എത്തുന്നത്. രജിനികാന്തിനൊപ്പം ഫഹദ് ഫാസിൽ, അമിതാബ് ബച്ചൻ, മഞ്ജു വാര്യർ, റാണ ദഗ്ഗുബതി എന്നിവരും വേഷമിടുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത്. അതിനോടൊപ്പമാണ് അമൽ നീരദിന്റെ ബൊഗൈൻവില്ലയും എത്തുന്നതെങ്കിൽ രണ്ട് ചിത്രങ്ങളുമായി ഫഹദ് ഫാസിൽ കേരളാ ബോക്സ് ഓഫീസിൽ ഭരണം നടത്തുന്ന കാഴ്ചക്ക് പ്രേക്ഷകർ സാക്ഷ്യം വഹിക്കും.
ജ്യോതിര്‍മയി, ശ്രിന്ദ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവരും വേഷമിട്ടിരിക്കുന്ന ബൊഗൈൻവില്ല ഒരു ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്. എഡിറ്റിംഗ്- വിവേക് ഹർഷൻ.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.