നിവിൻ പോളിയെ നായകനാക്കി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത അൽത്താഫ് സലിം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഒരു വിവരമാണ് പ്രചരിക്കുന്നത്.
അടുത്ത വർഷം ഏപ്രിൽ പതിനൊന്നിന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. ഇതേ ദിവസമാണ് ഈ വർഷം ആവേശം എന്ന ഫഹദ് ചിത്രം പുറത്ത് വന്നു ബ്ലോക്ക്ബസ്റ്റർ ഹിറ്റായത്. ജിത്തു മാധവൻ ഒരുക്കിയ ആവേശത്തിന്റെ ഒന്നാം വാർഷികത്തിൽ തന്നെ, ഓടും കുതിര ചാടും കുതിര പുറത്തിറക്കാനുള്ള പ്ലാനിലാണ് ഇതിന്റെ അണിയറ പ്രവർത്തകരെന്നാണ് സൂചന.
ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനാണ്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണ്. രജനികാന്ത് നായകനായ വേട്ടയ്‌യാൻ, കുഞ്ചാക്കോ ബോബൻ നായകനായ അമൽ നീരദ് ചിത്രം ബൊഗൈൻവില്ല, അല്ലു അർജുൻ നായകനായ പുഷ്പ 2 എന്നിവയാണ് ഫഹദ് ഫാസിൽ അഭിനയിച്ച് ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങൾ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.