ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയിരിക്കുന്ന സിനിമയാണ് ഒരു വലിയ ഇടവേളയ്ക്കു ശേഷം അൻവർ റഷീദ് ഒരുക്കിയ ട്രാൻസ്. അടുത്ത മാസം പതിനാലിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഏകദേശം മുപ്പത്തിയഞ്ചു കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. എന്നാൽ എന്ത് കഥാപാത്രമായാണ് ഈ ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നത് എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ മുഴങ്ങാൻ തുടങ്ങിയിട്ട് കുറേ നാളായി. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിൽ ഒരു മോട്ടിവേഷൻ ട്രെയിനർ ആയാണ് ഫഹദ് ഫാസിൽ അഭിനയിക്കുന്നത്.
ഫഹദിന്റെ ഭാര്യ കൂടിയായ നസ്രിയ നസിം നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അൻവർ റഷീദ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അൻവർ റഷീദ് തന്നെ നിർമ്മാണവും നിർവഹിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അമൽ നീരദ് ആണ്. സംവിധായകൻ ഗൗതം മേനോൻ, വിനായകൻ, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമാൽഡ ലിസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് വിൻസെന്റ് വടക്കൻ ആണ്. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദ മിശ്രണം നടത്തിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകർ ആണ്. ജാക്സൺ വിജയൻ ഗാനങ്ങൾ ഒരുക്കിയ ട്രാൻസിനു പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.