ആഗോള തലത്തിൽ സൂപ്പർ വിജയം നേടിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായിരുന്നു മിന്നൽ മുരളി. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ്. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി നെറ്റ്ഫ്ലിക്സിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. മിന്നൽ മുരളിക്ക് മുൻപ്, കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങളും ബേസിൽ ജോസഫ് സംവിധാനം ചെയ്തു വിജയം നേടിയിരുന്നു. മിന്നൽ മുരളിയുടെ വിജയത്തോടെ മലയാളത്തിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള സംവിധായകരിലൊരാളായി കൂടി ബേസിൽ ജോസഫ് മാറി. ഇപ്പോൾ വരുന്ന പുത്തൻ റിപ്പോർട്ടുകൾ പ്രകാരം തന്റെ അടുത്ത ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബേസിൽ ജോസഫ്. പ്രശസ്ത യുവ താരം ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിലെ നായകനായി എത്തുക എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
അതുപോലെ തന്നെ ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് ആണെന്നും വാർത്തകൾ വരുന്നുണ്ട്. ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ പങ്കാളികളായ നിർമ്മാണ കമ്പനി കൂടിയാണ് ഭാവനാ സ്റ്റുഡിയോസ്. മിന്നൽ മുരളിക്ക് തിരക്കഥയൊരുക്കിയ ജസ്റ്റിൻ മാത്യൂ, അരുൺ അനിരുദ്ധൻ എന്നിവർ തന്നെയാണ് ഈ പുതിയ ബേസിൽ ജോസഫ്- ഫഹദ് ഫാസിൽ ചിത്രത്തിനും തിരക്കഥ രചിക്കുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച ഒഫീഷ്യൽ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, വൈകാതെ തന്നെ അത് പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാർത്തകൾ സത്യമാണെങ്കിൽ, വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഈ കൂട്ടുകെട്ടിൽ നിന്നുണ്ടാവുക. അത്തരമൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ. മലയൻ കുഞ്ഞ്, തമിഴ് ചിത്രം മാമന്നൻ, അഖിൽ സത്യൻ ചിത്രം പാച്ചുവും അത്ഭുത വിളക്കും എന്നിവയാണ് ഇനി ഈ വർഷം റിലീസ് ചെയ്യാനുള്ള ഫഹദ് ഫാസിൽ ചിത്രങ്ങൾ.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.