തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നടൻ വിക്രം ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന വിവരങ്ങളാണ് വരുന്നത്. ഹൃദയ സ്തംഭനം ഉണ്ടായതാണ് കാരണമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിൽ ആണ് വിക്രമിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 56 വയസ്സുള്ള വിക്രം ഇപ്പോൾ ഒരുപിടി വലിയ ചിത്രങ്ങളുടെ തിരക്കിലാണ്. വിക്രം നായകനായി എത്തുന്ന, ബ്രഹ്മാണ്ഡ മണി രത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിന്റെ ടീസർ, ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്ത് വരാനിരിക്കെയാണ് ഈ വാർത്തകൾ വന്നത്.
രണ്ടു ഭാഗങ്ങൾ ആയി പുറത്ത് വരുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ആദിത്യ കരികാലൻ ആയാണ് വിക്രം അഭിനയിച്ചിരിക്കുന്നത്. വിക്രത്തിന്റെ ഇതിലെ കാരക്ടർ പോസ്റ്റർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റിലീസ് ആയത്. പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30 നു റിലീസ് ചെയ്യുന്നതിന് മുമ്പ്, ആഗസ്റ്റ് മാസത്തിൽ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത വിക്രം ചിത്രമായ കോബ്ര റിലീസ് ചെയ്യും. അജയ് ജ്ഞാനമുത്തു ഒരുക്കാൻ പോകുന്ന അടുത്ത ചിത്രത്തിലും വിക്രമാണ് നായകൻ. പാ രഞ്ജിത് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലും വിക്രമാണ് നായകൻ എന്നു വാർത്തകൾ വന്നിരുന്നു. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ധ്രുവ നച്ചത്തിരവും വിക്രം അഭിനയിച്ച് ഇനി റിലീസ് ചെയ്യാനുള്ള ചിത്രമാണ്. കാർത്തിക് സുബ്ബരാജ് ഒരുക്കിയ മഹാൻ ആയിരുന്നു അവസാനം റിലീസായ വിക്രം ചിത്രം. ഒറ്റിറ്റി റിലീസായി ആമസോണ് പ്രൈമിലാണ് മഹാൻ എത്തിയത്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.