മലയാളത്തിലെ മുൻനിര യുവനടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. 2002 ൽ പുറത്ത് ഇറങ്ങിയ കൈയത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടാൻ സാധിക്കാത്ത പോയ താരം 7 വർഷത്തിന് ശേഷമാണ് സിനിമ മേഖലയിൽ തിരിച്ചു വന്നത്. 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളാണ് കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളിലൂടെ ഫഹദ് മലയാളത്തിൽ ഒരു ബ്രാൻഡായി മാറുകയായിരുന്നു. ഫഹദ് നായകനായി അടുത്തിടെ ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് സീ യു സൂൺ. താരത്തിന്റെ മികച്ച പ്രകടനത്തെ തേടി ഒരുപാട് പ്രശംസകളും വന്നിരുന്നു. ഫഹദ് പുതിയ ഒരു ആഡംബര വാഹനം വാങ്ങിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരേയും സിനിമ പ്രേമികളെയും അറിയിച്ചിരിക്കുകയാണ്.
പോർഷയുടെ 911 കരേര എസാണ് ഫഹദ് ഫാസിൽ സ്വന്തമാക്കിയിരിക്കുന്നത്. പോർഷയുടെ ഏറ്റവും സ്റ്റൈലിഷ് കാറുകളിൽ ഒന്നാണ് താരം വാങ്ങിച്ചിരിക്കുന്നത്. ഭാര്യയും നടിയുമായ നസ്രിയ പുതിയ കാറിന്റെയൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഫഹദ് സ്വന്തമാക്കിയത്. ഇന്ത്യയിൽ ഈ നിറത്തിലുള്ള വാഹനം ഫഹദിന് മാത്രമാണ് ഉള്ളത്. ധാരാളം കസ്റ്റമൈസേഷനും വരുത്താൻ സാധിക്കുന്ന ഒരു മോഡലാണ് കരേര എസ്. ഏകദേശം 1 കോടി 90 ലക്ഷം രൂപയാണ് പോർഷയുടെ ഈ പുത്തൻ കാറിന്റെ വില. ഫഹദും നസ്രിയയും ചേർന്നാണ് ഈ വാഹനം സ്വീകരിച്ചത്. ഈ വാഹനത്തിന്റെ ഉയർന്ന വേഗത 308 കിലോമീറ്ററാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.