കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. ഫെബ്രുവരി പതിനൊന്നു വരെ കേരളത്തിൽ ഷൂട്ട് ചെയ്യുന്ന ഈ ചിത്രം അതിനു ശേഷം ഡൽഹിയിലേക്ക് ഷിഫ്റ്റ് ചെയ്യും. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്. ഇന്ദ്രജിത്, ആദിൽ ഹുസൈൻ, ദുർഗാ കൃഷ്ണ, ചന്ദു നാഥ്, ലിയോണ ലിഷോയ്, സായ് കുമാർ, സന്തോഷ് കീഴാറ്റൂർ, സിദ്ദിഖ്, കലാഭവൻ ഷാജോൻ തുടങ്ങി ഒരു വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചു നടന്ന ഒരു സംഭവത്തെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പൊൾ വൈറലാവുകയാണ്. ലോക കാൻസർ ദിനമായ ഇന്ന് വലിയ ശ്രദ്ധയാണ് ഈ കുറിപ്പിന് ലഭിക്കുന്നത്.
ആ കുറിപ്പ് ഇപ്രകാരം, മോഹന്‍ലാല്‍ എന്ന വ്യക്തിയോട് ഇഷ്ടവും ബഹുമാനവും തോന്നിയ ഒരു സംഭവം അടുത്തിടെ ഉണ്ടായി. ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ ബിസിനസ് ചെയ്യുന്ന, എനിക്ക് ജേഷ്ഠ തുല്യനായ (പേര് പറയുന്നില്ല ) ചേട്ടന്റെ മകള്‍ കാന്‍സര്‍ സര്‍വൈവേര്‍ ആണ്. അവര്‍ അവരുടെ ഫ്‌ലാറ്റില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ എല്ലാവരും ചെയ്യുന്ന പോലെ അത് കാണുവാന്‍ പോയി. പ്രതേകിച്ചു മോഹന്‍ലാലിനെ അടുത്ത് കാണാം എന്ന പ്രതീക്ഷയും. ഒരു പൂ ചോദിച്ചപ്പോള്‍ ഒരു വസന്തം തന്നെ തന്നു എന്നത് പോലെ ആയിരുന്നു തുടര്‍ന്ന് നടന്നത്.
ആള്‍കൂട്ടത്തില്‍ അവരെ ശ്രദ്ധിച്ച മോഹന്‍ലാല്‍ അവരെ അദ്ദേഹത്തിന്റെ കരവാനിലേക്ക് വിളിച്ചു വരുത്തി എന്ത് പറ്റി എന്ന് അന്വേഷിച്ചു. രോഗത്തെ പറ്റിയും അതിന്റെ അതിജീവനത്തെ പറ്റിയും ഒക്കെ വളരെ വിശദമായി തന്നെ അന്വേഷിച്ചു മനസിലാക്കി. അതിന് ശേഷം അദ്ദേഹം തന്നെ മുന്‍കൈ എടുത്തു കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. അവര്‍ക്ക് എന്തായാലും ഈ സംഭവം ഒരു പുത്തനുണര്‍വ് നല്‍കും എന്നുറപ്പാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.