മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പാപ്പൻ നാളെ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. അതിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ സുരേഷ് ഗോപിയും സംഘവും. മലയാള സിനിമയുടെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സുരേഷ് ഗോപി ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കായി തിരുവനന്തപുരം ലുലു മാളിൽ എത്തിയ സുരേഷ് ഗോപിക്കും സംഘത്തിനും ആവേശകരമായ സ്വീകരണമാണ് അനന്തപുരിയിലെ സിനിമാ പ്രേമികളും സുരേഷ് ഗോപി ആരാധകരും ചേർന്ന് നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം മകൻ ഗോകുൽ സുരേഷ് ഉൾപ്പെടെയുള്ള ഈ ചിത്രത്തിലെ താരങ്ങൾ ഉണ്ടായിരുന്നു.
ഇവരെ കൂടാതെ നൈല ഉഷ, നീത പിള്ളൈ, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും അഭിനയിച്ച ഈ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് നിർമ്മിച്ചത്. എബ്രഹാം മാത്യു മാത്തൻ എന്ന തീപ്പൊരി പോലീസ് ഓഫീസറായി സുരേഷ് ഗോപിയെത്തുന്ന ഈ സിനിമയ്ക്കു തിരക്കഥ രചിച്ചത് ആർ ജെ ഷാൻ ആണ്. ഒരു മാസ്സ് ക്രൈം ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രെയ്‌ലർ, ഇതിലെ ഗാനങ്ങൾ എന്നിവയും പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.