യുവ താരം ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണി പിള്ള. അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഷിബ്ല എന്ന മലപ്പുറംകാരി നായികാ വേഷത്തിൽ അരങ്ങേറുകയാണ്. കാന്തിയെന്ന പ്ലസ് സൈസ് നായികയെയാണ് ഷിബ്ല ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രത്തിന്റെ പൂർണ്ണതക്കായി 20 കിലോ ആണ് തന്റെ ശരീര ഭാരം ഷിബ്ല വർധിപ്പിച്ചത്. ആറ് മാസം കൊണ്ട് ഇരുപതു കിലോ വർധിപ്പിച്ച ഈ നടി പിന്നീട് മൂന്നു മാസം കൊണ്ട് 15 കിലോ കുറക്കുകയും ചെയ്തു. കഥാപാത്രത്തെ കുറിച്ച് കേട്ട നിമിഷം മുതൽ തന്നെ താൻ ഏറെ ആവേശത്തിൽ ആയിരുന്നു എന്നും, അതുകൊണ്ടു തന്നെ എന്ത് ചെയ്തിട്ടാണെങ്കിലും ഈ കഥാപാത്രം നന്നാക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എന്നും ഷിബ്ല പറയുന്നു.
ഓഡിഷനായി ഫോട്ടോ അയയ്ക്കുമ്പോള്‍ 65 കിലോയായിരുന്നു ശരീരഭാരം എന്നും പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ കുറ്റബോധമില്ലാതെ ഭക്ഷണം കഴിച്ചാണ് ശരീര ഭാരം വർധിപ്പിച്ചത് എന്നും പറയുന്നു ഈ നായിക. തലശ്ശേരിയിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങിയപ്പോഴേക്കും കഥാപാത്രം ആവശ്യപ്പെട്ട ശരീര പ്രകൃതിയിലേക്ക് ഈ നടി എത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ട് തീരുന്നതു വരെ ആ ശരീര ഭാരം നിലനിർത്തിയ നായിക പിന്നീട് ആണ് പതിനഞ്ചു കിലോയോളം കുറച്ചത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ശരീരഭാരം കൂട്ടാനോ കുറയ്ക്കാനോ ഇനിയും നൂറുവട്ടം സമ്മതമാണെന്നും ഈ നായിക പറയുന്നു. ആസിഫ് അലി വക്കീൽ വേഷത്തിൽ എത്തുന്ന ഈ ചിത്രം നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.