[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിരിയുടെ ആഘോഷവുമായി എക്സ്ട്രാ ഡീസന്റ് ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം ‘എക്സ്ട്രാ ഡീസന്റ്’ (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ മുന്നിലേക്ക്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ആഷിഫ് കക്കോടിയാണ് രചിച്ചത്. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്.

ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോനാണ്. വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു എന്നിവരാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റർ. അരവിന്ദ് വിശ്വനാഥൻ കലാസംവിധാനവും സമീറാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിച്ച ചിത്രത്തിനായി മേക്കപ്പ് ഒരുക്കിയത് റോണക്സ് സേവിയറാണ്.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, ഉണ്ണി രവി, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

7 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.