പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ഓപ്പറേഷൻ ജാവ എന്ന പുതിയ മലയാള ചിത്രം വലിയ വിജയം കുതിപ്പിലേക്ക്. സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി പ്രേക്ഷകരുടെ ആത്മാർത്ഥമായ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് ലഭിക്കുന്നത്. പുതിയ സംവിധായകൻ, പുതിയ അണിയറപ്രവർത്തകർ എന്നിങ്ങനെ വിശേഷണങ്ങൾ കേൾക്കുമ്പോൾ പൊതുവേ മലയാള സിനിമയിൽ സ്വീകാര്യത കുറവാണ്. എന്നാൽ ഓപ്പറേഷൻ ജാവ ടീം പതിവ് മുൻധാരണകളെയെല്ലാം കാറ്റിൽ പറത്തിരിക്കുകയാണ്. വലിയ അവകാശവാദങ്ങളോ ഭയങ്കര ഹൈപ്പോ ഇല്ലാതെ പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകർ വിജയിപ്പിക്കണം എങ്കിൽ ആ ചിത്രത്തിന്റെ നിലവാരം വളരെ ഉയർന്നത് തന്നെയാവണം.അത്തരത്തിൽ ഉയർന്ന നിലവാരത്തിൽ ഒരുക്കിയ ഓപ്പറേഷൻ ജാവ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം നൽകുന്നു. 7.1 ൽ ശബ്ദമിശ്രണം നടത്തിയിരിക്കുന്നതിനാൽ ചിത്രം മികച്ച തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നു. നിരവധി ക്രൈം ത്രില്ലർ ചിത്രങ്ങൾ മലയാളത്തിൽ ഇതിനോടകം വന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടായിരിക്കും ഒരു സൈബർ ക്രൈം ത്രില്ലർ ചിത്രം മലയാളത്തിൽ ഉണ്ടാവുന്നത്.
ട്രാഫിക്, അഞ്ചാംപാതിരാ തുടങ്ങിയ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത വിജയിച്ചിട്ടുള്ളത്. അത്തരത്തിൽ ഗംഭീര വിജയം തന്നെ ഈ ചിത്രം നേടുമെന്നാണ് നിലവിലുള്ള പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ തരുൺ മൂർത്തിയാണ്. ക്യാമറ, എഡിറ്റിംഗ്, പശ്ചാത്തലസംഗീതം, ശബ്ദമിശ്രണം തുടങ്ങിയ സാങ്കേതിക വശങ്ങളിൽ ചിത്രം വെച്ചുപുലർത്തുന്ന മികവ് വളരെ മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകന് സമ്മാനിക്കുന്നു. അതുകൊണ്ടുതന്നെ ആശങ്കകൾ ഇല്ലാതെ ടിക്കറ്റ് എടുക്കു ഓപ്പറേഷൻ ജാവ നിങ്ങളെ നിരാശപ്പെടുത്തില്ല.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.