യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ആദ്യ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ഈ വർഷത്തെ സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ലൂസിഫർ, മോഹൻലാലിന്റെ തന്നെ പുലിമുരുകൻ കഴിഞ്ഞാൽ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വേൾഡ് വൈഡ് ഗ്രോസ്സറും ആണ്. 130 കോടിയോളം വേൾഡ് വൈഡ് ഗ്രോസ് നേടിയ ലൂസിഫർ മലയാള സിനിമയ്ക്കു മറ്റൊരു വമ്പൻ റെക്കോർഡ് കൂടി നേടി തന്നു.
വിദേശത്തു നിന്ന് മാത്രം അമ്പതു കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം ആയി മാറി ലൂസിഫർ. ഇതിൽ 39 കോടി രൂപ കളക്ഷൻ ഗൾഫ് മാർക്കറ്റിൽ നിന്നാണ് ലൂസിഫർ നേടിയത്. ഇത് ഈ വർഷത്തെ ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡ് ആണ്. ബോളിവുഡ് സൂപ്പർ താരങ്ങൾ ആയ സൽമാൻ ഖാന്റെ ഭാരത് എന്ന ചിത്രവും ഹൃതിക് റോഷൻ- ടൈഗർ ഷെറോഫ് ടീം ഒന്നിച്ച വാർ എന്ന ചിത്രവും ലൂസിഫറിന്റെ മുന്നിൽ മുട്ട് മടക്കി. ഗൾഫിൽ നിന്ന് ലൂസിഫർ നേടിയത് അഞ്ചര ലക്ഷം ഡോളറിനു മുകളിൽ ആണെങ്കിൽ ഭാരത് നേടിയത് നാലര ലക്ഷത്തിൽ താഴെ ആണ്. നാലര ലക്ഷത്തിനു മുകളിൽ വാറിനും പ്രദർശനം അവസാനിപ്പിക്കേണ്ടി വന്നു.
ഇപ്പോൾ ദളപതി വിജയ് ചിത്രം ബിഗിൽ ഗൾഫിൽ മികച്ച തുടക്കം നേടി എങ്കിലും ലൂസിഫർ ഗ്രോസ് മറികടക്കില്ല എന്നുറപ്പാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഇനിയിപ്പോൾ ഏവരും ഉറ്റു നോക്കുന്നത് ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാൻ പോകുന്ന സൽമാൻ ഖാന്റെ ദബാംഗ് 3 എന്ന ചിത്രത്തിന് അതിനു കഴിയുമോ എന്നാണ്. ആ ചിത്രത്തിനും കൂടി അതിനു കഴിഞ്ഞില്ലെങ്കിൽ മോഹൻലാലിന്റെ ലൂസിഫറിന് മുന്നിൽ മറ്റു തെന്നിന്ത്യൻ നായകന്മാരും ബോളിവുഡിലെ സൂപ്പർ താരങ്ങളും മുട്ട് മടക്കുന്ന കാഴ്ചക്കാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.