[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആ സിനിമയിൽ അഭിനയിച്ചതിൽ കുറ്റബോധം; വഞ്ചിക്കപ്പെട്ടു; വെളിപ്പെടുത്തി നയൻതാര..

സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് ഇന്ന് നയൻതാര. സ്വന്തമായി ലീഡ് റോൾ ചെയ്തു സൂപ്പർ ഹിറ്റുകൾ നല്കാൻ കെൽപ്പുള്ള നായികാ നടിയായി നയൻതാര മാറിയിട്ട് കുറേക്കാലം ആയി. മലയാളിയായ നയൻതാര തുടങ്ങിയതും മലയാളത്തിൽ നിന്ന് തന്നെ. സത്യൻ അന്തിക്കാട്- ജയറാം ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയൻതാര മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങളുടേയും നായികാ വേഷം ചെയ്തു.

അതിനു ശേഷം തമിഴിൽ എത്തിയ നയൻതാര ആദ്യം ഗ്ലാമർ വേഷങ്ങളിലൂടെ ആണ് അവിടെ ശ്രദ്ധ നേടിയത് എങ്കിൽ പിന്നീട് ഗംഭീര പ്രകടനങ്ങളിലൂടെ ഒരു നടി എന്ന നിലയിൽ തമിഴ് ജനതയുടെ പ്രീയപ്പെട്ട നായികയായി മാറി. പിന്നീട് നമ്മൾ കണ്ടത് തമിഴ്- തെലുങ്ക് സിനിമകളിലൂടെ നയൻതാര എന്ന നടിയും താരവും ഒരുപോലെ ആകാശം തൊടുന്ന കാഴ്ചയാണ്. ഇടയ്ക്കു ചിമ്പു, പ്രഭുദേവ എന്നിവരുമായി ഉണ്ടായ ബന്ധങ്ങളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നിന്ന ഈ നടി ഇപ്പോൾ സംവിധായകൻ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ്. നയൻതാരയുടെ പുതിയ റിലീസ് ആയ വിജയ് ചിത്രം ബിഗിലും വമ്പൻ വിജയം നേടി മുന്നേറുമ്പോൾ ഒരു തുറന്നു പറച്ചിലുമായി മുന്നോട്ടു വരികയാണ് ഈ താരം.

താൻ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് തമിഴിലെ ഗജിനി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആണെന്നാണ് നയൻതാര പറയുന്നത്. അതിൽ അഭിനയിച്ചതിൽ കുറ്റബോധം ഉണ്ടെന്നും നയൻ താര പറയുന്നു. തനിക്കു അവർ വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത് എന്ന് ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തി. മെഡിക്കൽ വിദ്യാർത്ഥി ആയ ചിത്ര എന്ന കഥാപാത്രം ആയി നയൻതാര എത്തിയ ആ ചിത്രം സംവിധാനം ചെയ്തത് എ ആർ മുരുഗദോസ്സും അതിലെ നായകൻ സൂര്യയും ആയിരുന്നു. അസിൻ നായികാ വേഷത്തിൽ എത്തിയ ആ ചിത്രം ബ്ലോക്ക്ബസ്റ്റർ ആയ ചിത്രവുമാണ്. ഇപ്പോൾ നയൻതാര അഭിനയിച്ചു പൂർത്തിയാക്കിയത് എ ആർ മുരുഗദോസ് തന്നെ ഒരുക്കിയ ദർബാർ ആണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.