ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച ബാലതാരമായിരുന്നു എസ്തർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയത് ദൃശ്യത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ മകളായുള്ള പ്രകടനത്തിന് ശേഷമാണ്. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായ ദൃശ്യം എസ്തറിനെ മറ്റു ഭാഷകളിലേക്കുമെത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും അഭിനയിച്ചു. കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്സിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു. ഇതിൽ സന്തോഷ് ശിവൻ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച ഈ നടി അതിൽ ഷെയിൻ നിഗമിന്റെ നായികയായിരുന്നു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണിപ്പോൾ വൈറലാവുന്നതു. ലോക്ക് ഡൗണിൽ വീട്ടിൽ വെച്ച് കൂട്ടുകാർക്കൊപ്പമാണ് എസ്തർ നൃത്തമാടുന്നത്. ഇതിൽ നൃത്തമാടുന്ന ഓരോ പെൺകുട്ടികളും സ്വന്തം ഭാഗം സ്വന്തം വീടുകളിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഇവർ ചെയ്തിരിക്കുന്ന ഈ വീഡിയോ വലിയ പ്രേക്ഷക പ്രീതിയാണ് നേടിയെടുക്കുന്നത്. ഗ്ലാമർ ഗെറ്റപ്പിലാണ് ഇതിൽ എസ്തർ അനിൽ നൃത്തം വെക്കുന്നത് എന്ന് മാത്രമല്ല ഈ വീഡിയോ എസ്തർ തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരിക്കുന്നതും. “ഒടുവില്‍ അലസത വിട്ട് ലോക്ഡൗണ്‍ കാലത്ത് ഞാന്‍ ഒരു രസകരമായ കാര്യം ചെയ്തു. അതും എന്റെ കൂട്ടുകാര്‍ക്കു വേണ്ടി. ഈ ആശയം കൊണ്ടു വന്നതിനും എന്നെ അതില്‍ ഉള്‍പ്പെടുത്തിയതിനും നന്ദി. നിങ്ങളുടെയൊക്കെ നൃത്തം കണ്ടു. അതൊക്കെ കഴിഞ്ഞു പോയ നമ്മുടെ സ്‌കൂള്‍ കാലം ഓര്‍മിപ്പിച്ചു. നിങ്ങളെയൊക്കെ ഒന്നു കൂടി കാണാന്‍ കാത്തിരിക്കുന്നു”, എന്നാണ് വീഡിയോ പങ്കു വെച്ച് കൊണ്ട് എസ്തർ കുറിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.