[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലാലേട്ടന്റെ ആ അംഗീകാരം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല; വൈറലായ ആ പോസ്റ്ററുകൾക്കു പിന്നിലെ കലാകാരൻ..!

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വളരെ കൗതുകകരമായ കുറെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. പുതിയ തലമുറയിലെ താരങ്ങൾ അഭിനയിച്ച ചിത്രങ്ങളിൽ സീനിയർ താരങ്ങളും മണ്മറഞ്ഞു പോയ താരങ്ങളുമാണ് പ്രധാന വേഷത്തിൽ എത്തിയിരുന്നെങ്കിലെന്നും അതുപോലെ പണ്ടത്തെ ചില ചിത്രങ്ങളിൽ പുതിയതലമുറയിലെ താരങ്ങൾ ആണ് അഭിനയിച്ചിരുന്നതെങ്കിലെന്നും ഉള്ള ആശയത്തെ മുൻനിർത്തി ദിവാകൃഷ്ണ എന്ന കലാകാരൻ ഡിസൈൻ ചെയ്ത പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അതിൽ പല പോസ്റ്ററുകളും പ്രശസ്‌ത നടന്മാരും സംവിധായകരുമടക്കം ഷെയർ ചെയ്യുകയും ദിവാകൃഷ്ണയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദിവാകൃഷ്ണ പറയുന്നത് ആ പോസ്റ്ററുകൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു എന്നാണ്. ലാലേട്ടന്റെ ആ അംഗീകാരം ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല എന്നും ഈ കലാകാരൻ പറയുന്നു.

ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും, മായാനദി, മൈ ബോസ്, ഉണ്ട, തമാശ, ജോമോന്റെ സുവിശേഷങ്ങൾ, മുംബൈ പോലീസ്, വരനെ ആവശ്യമുണ്ട്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഏകലവ്യൻ, കോട്ടയം കുഞ്ഞച്ചൻ, മൂത്തൊൻ, മഹേഷിന്റെ പ്രതികാരം, വരത്തൻ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഇത്തരത്തിൽ ദിവാകൃഷ്ണ ചെയ്തത്. ഇതിൽ തന്നെ ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, വരത്തൻ, മുംബൈ പൊലീസ് തുടങ്ങിയ ചിത്രങ്ങളിൽ ദിവാകൃഷ്ണയുടെ ഭാവനയിൽ മോഹൻലാലായിരുന്നു നായകൻ. മോഹൻലാൽ നായകനായ ദിവാകൃഷ്ണയുടെ ഡ്രൈവിങ് ലൈസൻസ് പോസ്റ്റർ പങ്കു വെച്ചു കൊണ്ട് ആ ചിത്രം സംവിധാനം ചെയ്ത ജീൻ പോൾ ലാൽ പറഞ്ഞത് ഇങ്ങനെ ശെരിക്കും സംഭവിച്ചിരുന്നെങ്കിൽ പൊളിച്ചേനെ എന്നാണ്. മമ്മൂട്ടി, കമൽ ഹാസൻ, രജനികാന്ത്, ജയറാം, പ്രേം നസീർ, ഭരത് ഗോപി, പൃഥ്വിരാജ് എന്നിവരൊക്കെ ദിവാകൃഷ്ണ ഒരുക്കിയ പോസ്റ്ററുകളിൽ നായകന്മാരായി വന്നിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.