Ente Ummante Peru team coming with a unique contest named Ammakkoru Umma
ഈ ക്രിസ്മസ് വെക്കേഷനിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് ടോവിനോ തോമസ് നായകനായ എന്റെ ഉമ്മാന്റെ പേര്. ടോവിനോ തോമസും ഉർവശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സ്വന്തം ഉമ്മയെ തേടിയുള്ള ഒരു മകന്റെ യാത്രയും അതുപോലെ തന്നെ ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമാണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. നവാഗതനായ ജോസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും ശരത് ആർ നാഥും ചേർന്നാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിക്കൊണ്ട് പ്രദർശനം തുടരുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആണ് ഏറെ ആകർഷിക്കുന്നത്. ഇപ്പോഴിതാ അമ്മക്കൊരു ഉമ്മ എന്ന ഒരു കോണ്ടെസ്റ്റുമായി ഇതിന്റെ അണിയറ പ്രവർത്തകർ മുന്നോട്ടു വന്നിരിക്കുകയാണ്.
ഈ കോണ്ടെസ്റ്റിൽ പങ്കെടുക്കാൻ പ്രേക്ഷകർ ചെയ്യേണ്ടത് ഇത്ര മാത്രം. സ്വന്തം അമ്മയോടൊപ്പം ഈ ചിത്രം തിയേറ്ററിൽ പോയി കാണുക. അതിനു ശേഷം തിയേറ്ററിൽ നിന്ന് അമ്മയോടൊപ്പം ഒരു സെൽഫി എടുത്ത് എന്റെ ഉമ്മാന്റെ പേരിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലേക്ക് മെസ്സേജ് ആയി അയക്കുക. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തു കുടുംബങ്ങൾക്ക് ഇത്തവണത്തെ ക്രിസ്മസ് ടോവിനോക്കും ഉർവശിക്കും ഒപ്പം ആഘോഷിക്കാൻ ഉള്ള അവസരം ആണ് അണിയറ പ്രവർത്തകർ ഒരുക്കി കൊടുക്കുക. അതോടൊപ്പം കൈ നിറയെ സമ്മാനങ്ങളും അവരെ കാത്തിരിക്കുന്നു. 8606155144 , 8129052223 എന്നീ വാട്സാപ്പ് നമ്പറിലേക്കും നിങ്ങള്ക്ക് സെൽഫികൾ അയക്കാവുന്നതാണ്. ടോവിനോ തോമസ് ഈ ചിത്രം തന്റെ അമ്മയുടെ ഒപ്പം പോയി കണ്ട്, അവിടെ വച്ചെടുത്ത സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.