പ്രശസ്ത തമിഴ് സംവിധായകൻ ആനന്ദ് ശങ്കർ ഒരുക്കിയ എനിമി എന്ന ചിത്രം ദീപാവലി റിലീസ് ആയി കഴിഞ്ഞ വ്യാഴം ആണ് തീയേറ്ററുകളിൽ എത്തിയത്. തമിഴിലെ വലിയ താരങ്ങളായ വിശാൽ, ആര്യ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ തന്നെയാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോൾ കേരളത്തിലും തമിഴ് നാട്ടിലും ആഗോള തലത്തിലും വമ്പൻ കളക്ഷൻ നേടുന്ന എനിമി, ദീപാവലി റിലീസ് ആയെത്തിയ തമിഴ് ചിത്രങ്ങളിൽ ഏറ്റവും മികച്ചത് എന്ന അഭിപ്രായമാണ് നേടിയെടുക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം ദീപാവലി ജേതാവായി മാറിക്കഴിഞ്ഞു എന്ന് തന്നെ നമ്മുക്ക് പറയാൻ സാധിക്കും. സിംഗപ്പൂരിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
വിശാൽ, ആര്യ എന്നിവർ അവതരിപ്പിക്കുന്ന ചോഴൻ, രാജീവ് എന്നീ സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് ഇതിന്റെ കഥ സഞ്ചരിക്കുന്നത്. കിടിലൻ ആക്ഷനും ഗാനങ്ങളും ട്വിസ്റ്റുകളും എല്ലാം നിറഞ്ഞ ഒരു ചിത്രമായി ആണ് ആനന്ദ് ശങ്കർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശാൽ, ആര്യ എന്നിവർ നടത്തിയ അത്യുഗ്രൻ ആക്ഷൻ പ്രകടനമാണ് ഇതിന്റെ ഹൈലൈറ്റ്. ഇവർക്കൊപ്പം മൃണാളിനി, മലയാളി താരം മമത മോഹൻദാസ്, തമ്പി രാമയ്യ, പ്രകാശ് രാജ്, കരുണാകരൻ എന്നിവരും മികച്ച പ്രകടനം നടത്തി. സാം സി എസ് ഒരുക്കിയ ഇതിന്റെ പശ്ചാത്തല സംഗീതവും എസ് തമൻ ഒരുക്കിയ ഗാനങ്ങളും മികച്ചു നിന്നു. ഏതായാലും ആക്ഷൻ സിനിമകൾ ഇഷ്ട്ടപെടുന്ന സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ചു കൊണ്ട് വമ്പൻ വിജയമാണ് എനിമി കരസ്ഥമാക്കുന്നതു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.