യുവ സൂപ്പർ താരം പൃഥ്വിരാജ് ഇപ്പോൾ മൂന്നു മാസം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതത്തിനു വേണ്ടി ശരീരം മെലിയിക്കാൻ ആണ് പൃഥ്വിരാജ് മൂന്നു മാസത്തെ ഇടവേള എടുത്തത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. അതിന്റെ രണ്ടാം ഭാഗം ആയ എമ്പുരാൻ എന്ന സിനിമയാണ് പൃഥ്വിരാജ് ഇനി സംവിധാനം ചെയ്യാൻ പോകുന്നത്. മുരളി ഗോപി എന്നാണ് തന്റെ കയ്യിൽ ഫുൾ ബൗണ്ട് സ്ക്രിപ്റ്റ് തരുന്നത്, അവിടെ നിന്ന് ആറാം മാസം താൻ ഈ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും എന്ന് പൃഥ്വിരാജ് പറയുന്നു.
ഇപ്പോഴിതാ മനീഷ് നാരായണൻ ദി ക്യൂ ചാനലിന് വേണ്ടി നടത്തിയ ഇന്റർവ്യൂവിൽ പൃഥ്വിരാജ് എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ലൂസിഫർ പറഞ്ഞതിലും ഗൗരവമുള്ള ഒരു വിഷയം ആവും എമ്പുരാൻ പറയുക എന്നും രാഷ്ട്രീയവും സമൂഹികവുമായി കുറേക്കൂടി ഗൗരവം ഉള്ള വിഷയം ആവും ഈ ചിത്രം പങ്കു വെക്കുക എന്നും പൃഥ്വിരാജ് പറയുന്നു. എന്നിരുന്നാലും ലൂസിഫർ പോലെ മലയാളത്തിലെ ഒരു വമ്പൻ ബ്ലോക്ക്ബസ്റ്റർ ഉണ്ടാക്കണം എന്ന ചിന്തയോടെ തന്നെയാണ് എമ്പുരാൻ ചെയ്യാൻ പോകുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജ് നായകനായി ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങൾ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.