കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. മലയാളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ഹൈപ്പുള്ള ഒരു ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ മോഹൻലാൽ ചിത്രം. ലൂസിഫർ, ബ്രോ ഡാഡി എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എമ്പുരാൻ ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പൃഥ്വിരാജ്, മുരളി ഗോപി, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ ഈ ചിത്രത്തെ കുറിച്ചു സംസാരിക്കുന്നതാണ് വീഡിയോ. എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് അവർ അറിയിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അടുത്ത വർഷം ആദ്യമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം രചിക്കുന്നത് മുരളി ഗോപിയാണ്. ഇതിന്റെ പൂർണ്ണമായ തിരക്കഥ ലാലേട്ടനെ വായിച്ചു കേൾപ്പിച്ചിരുന്നുവെന്നും പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും പൃഥ്വരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൂന്നു ഭാഗങ്ങളായി ഒരുക്കുന്ന ഒരു സിനിമ സീരിസാണ് ലൂസിഫർ. ഇതിനൊരു മൂന്നാം ഭാഗവും ഉണ്ടാകുമെന്നു പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ പല പല അവസരങ്ങളിലായി വ്യക്‌തമാക്കിയിട്ടുണ്ട്. എമ്പുരാന്‍ കഴിഞ്ഞു ടൈസൺ എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന പൃഥ്വിരാജ്, അതിനു ശേഷമാണു ലൂസിഫർ 3 സംവിധാനം ചെയ്യുക. മലയാളത്തിൽ നൂറു കോടി കളക്ഷൻ നേടിയ രണ്ടു ചിത്രങ്ങളിലൊന്നാണ് ലൂസിഫർ എന്നത് കൊണ്ട് തന്നെ ഇതിനു മുകളിലുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ വലുതാണ്. മലയാള സിനിമയുടെ മാർക്കറ്റ് ഇനിയും വലുതാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഒരു ചിത്രം കൂടിയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.