മലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ലൂസിഫർ എന്ന മോഹൻലാൽ ചിത്രമൊരുക്കിക്കൊണ്ടാണ് കഴിഞ്ഞ വർഷം യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപിയാണ്. നൂറ്റിമുപ്പതു കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം ഇരുനൂറു കോടി രൂപയുടെ ബിസിനസ്സും നടത്തി. അതിനു ശേഷമാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എമ്പുരാൻ എന്ന ഈ ചിത്രം അടുത്ത വർഷം അവസാനം ആരംഭിക്കും. തന്റെ ആദ്യ ചിത്രം അച്ഛനായ സുകുമാരന് വേണ്ടി സമർപ്പിച്ച പൃഥ്വിരാജ് പറയുന്നത് എമ്പുരാൻ എന്ന ചിത്രം ഭരത് ഗോപി എന്ന ഇതിഹാസത്തിനു വേണ്ടിയാണു സമർപ്പിക്കുക എന്നാണ്.
ഭരത് ഗോപിയുടെ മകനാണ് ലൂസിഫർ രചിച്ച മുരളി ഗോപി. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. മാത്രമല്ല അദ്ദേഹമൊരു മികച്ച നടനെന്ന നിലയിലും പേരെടുത്ത കലാകാരനാണ്. ഇപ്പോൾ രതീഷ് അമ്പാട്ടിനു വേണ്ടി പൃഥ്വിരാജ് നായകനാവുന്ന ഒരു ചിത്രം രചിക്കുന്ന മുരളി ഗോപി അതിനു ശേഷം എമ്പുരാൻ രചിച്ചു തുടങ്ങും. ഭരത് ഗോപി എന്ന നടനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന നടനാണ് മോഹൻലാൽ. മാത്രമല്ല, മുരളി ഗോപി, പൃഥ്വിരാജ് എന്നിവർ കടുത്ത മോൾഹൻലാൽ ആരാധകർ കൂടിയാണ് എന്നവർ ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. തലമുറകളുടെ സംഗമവും അതുപോലെ രണ്ടു ഫാൻ ബോയ്സ് അവരുടെ ഹീറോയെ വച്ചെടുത്ത ചിത്രത്തിന്റെ മികവുമാണ് ലൂസിഫറിന് ലഭിച്ചതെങ്കിൽ എമ്പുരാൻ അതിലും മുകളിൽ നിൽക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഭരത് ഗോപി നമ്മൾ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാൾ ആണെന്നും അദ്ദേഹത്തിന്റെ മകനുമായി സഹോദര തുല്യമായ ഒരു ബന്ധത്തിലുപരി ഒരു സംവിധായകനും രചയിതാവും തമ്മിലുള്ള ബന്ധം കൂടി ഉണ്ടാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നും പൃഥ്വിരാജ് പറയുന്നു.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.