കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തീയേറ്റർ റിലീസിന് വേണ്ടി ഹോൾഡ് ചെയ്തു വെച്ചിരിക്കുന്ന ചിത്രമാണിത്. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ മരക്കാരിനു വേണ്ടി എൺപതു കോടിയോളമാണ് നിർമ്മാതാവ് മുടക്കിയിരിക്കുന്നത്. എന്നാൽ ഇനിയും ഈ ചിത്രം കയ്യിൽ വെച്ച് കൊണ്ടിരിക്കാൻ പറ്റാത്ത അവസ്ഥ ആണുള്ളത് എന്നും, മുടക്കു മുതൽ എങ്കിലും തിരിച്ചു പിടിക്കാൻ പാകത്തിന് തീയേറ്ററുകൾ റിലീസ് വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിന് വിൽക്കേണ്ടി വരും എന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. എന്നാൽ മരക്കാർ തീയേറ്ററിൽ തന്നെ കളിക്കണം എന്ന നിലപട് ആണ് തീയേറ്റർ അസോസിയേഷന് ഉള്ളത്. പക്ഷെ നിർമ്മാതാക്കളും വിതരണക്കാരും ആന്റണി പെരുമ്പാവൂരിനു ഒപ്പമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ ഫിലിം ചേംബർ മീറ്റിംഗ് കഴിഞ്ഞുള്ള തീരുമാനം മാധ്യമങ്ങളെ അറിയിക്കുകയാണ് നിർമ്മാതാക്കളുടെ സംഘടനകളുടെ തലപ്പത്തുള്ള ജി സുരേഷ് കുമാർ.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുവാനുള്ള ശ്രമങ്ങൾ തുടരുമെന്നും മോഹൻലാലിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും കാണുമെന്നും സുരേഷ് കുമാർ പറയുന്നു. മരക്കാർ ഇതുവരെ ഏതെങ്കിലും ഒരു ഒടിടി പ്ലാറ്റ്‌ഫോമിന് നൽകിയതായി തന്റെ അറിവിൽ ഇല്ല എന്നും അങ്ങനെ ചെയ്താൽ പിന്നീട് സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നാണ് ഫിലിം ചേംബറിന്റെ തീരുമാനം എന്നും അദ്ദേഹം അറിയിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. നിർമ്മാതാവിന് മുടക്കു മുതൽ തിരിച്ചു പിടിക്കാൻ എന്തെങ്കിലും അവസരം നൽകുന്ന നിലയിൽ ഉള്ള വ്യവസ്ഥകൾക്കു തീയേറ്റർ ഉടമകൾ പച്ചക്കൊടി കാണിക്കാതെ, ചിത്രം അമ്പതു ശതമാനം ആളുകളെ മാത്രം കയറ്റി റിലീസ് ചെയ്യാനാവില്ല എന്നും, പ്രതിസന്ധിയിൽ അകപ്പെട്ടു നിൽക്കുന്ന നിർമ്മാതാവിന് ആയിരിക്കും പൂർണ്ണ പിന്തുണ എന്നും നിർമ്മാതാക്കളും വിതരണക്കാരും അറിയിച്ചിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.