തമിഴകത്തിന്റെ ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമായി ഒരുക്കിയ സിനിമയാണ് വർമ്മ. സൂപ്പർ ഹിറ്റായ തെലുങ്കു ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക് ആയാണ് ഈ ചിത്രം ഒരുക്കിയത്. ദേശീയ പുരസ്‍കാര ജേതാവായ തമിഴ് സംവിധായകൻ ബാല ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ഈ ചിത്രത്തിന്റെ ഫൈനൽ കോപ്പി കണ്ട നിർമ്മാതാക്കൾ പറയുന്നത് ഈ ചിത്രം റിലീസ് ചെയ്യുന്നില്ല എന്നാണ്. സംവിധായകൻ ബാലയുടെ ജോലിയിൽ തൃപ്തരാകാത്ത അവർ ഈ ചിത്രം മറ്റൊരു സംവിധായകനെ വെച്ച് വീണ്ടും ഷൂട്ട് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഇ ഫോർ എന്റർടൈൻമെന്റ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്‌തരല്ലെന്നും അതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നില്ലെന്നും നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്‌ന്‍മെന്റ് ഇന്നലെ പുറത്തു വിട്ട പ്രസ് നോട്ടിൽ പറയുന്നു. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സേതുവും പിതാമഹനും നാന്‍ കടവുളുമൊക്കെയൊരുക്കിയ ആളാണ് സംവിധായകൻ ബാല. അദ്ദേഹത്തിന്റെ ജോലി നന്നായില്ല എന്ന് നിർമ്മാതാക്കൾ പറയുന്നത് കേട്ട് അമ്പരപ്പോടെ നിൽക്കുകയാണ് സിനിമാ പ്രേമികളും സിനിമാ ലോകവും. ഏതായാലും അർജുൻ റെഡ്ഢിയോട് ഈ തമിഴ് റീമേക് നീതി പുലർത്തിയിട്ടില്ല എന്നും അതുകൊണ്ടു തന്നെ ഈ ചിത്രം വീണ്ടും ആദ്യം മുതൽ ചിത്രീകരിക്കാൻ പോവുകയാണ് എന്നും ഇ ഫോർ എന്റർടൈൻമെന്റ് അറിയിച്ചു. പുതിയ ചിത്രം ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാന്‍ പാകത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും എന്നും അവർ പറയുന്നു. നായകനായി ധ്രുവ് തന്നെ അഭിനയിക്കുമ്പോൾ ചിത്രത്തിലെ മറ്റു താരങ്ങളും സാങ്കേതിക പ്രവർത്തകരും മാറും എന്നാണ് സൂചന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.