മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓളവും തീരവും. എം ടി വാസുദേവൻ നായരുടെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച്ചയാണ് ആരംഭിച്ചത്. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന പത്ത് എം ടി കഥകളുടെ ആന്തോളജി ചിത്രത്തിന്റെ ഒരു ഭാഗമാണ് ഈ മോഹൻലാൽ – പ്രിയദർശൻ ചിത്രം. ഹരീഷ് പേരാടി, മാമുക്കോയ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നായികാ താരമായ ദുർഗാ കൃഷ്ണയാണ്. മോഹൻലാലിനൊപ്പം ഇതിനു മുൻപും ദുർഗാ കൃഷ്ണ അഭിനയിച്ചിട്ടുണ്ടെങ്കിലും, മോഹൻലാലിന്റെ നായികയായി ആദ്യമായാണ് അഭിനയിക്കാൻ പോകുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത ഉടൽ എന്ന ചിത്രത്തിൽ ദുർഗാ കൃഷ്ണ കാഴ്ചവെച്ച പ്രകടനം വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ഒരുപിടി പ്രതീക്ഷയുമുള്ള ചിത്രങ്ങളുമായി തിരക്കിലുള്ള നടിയാണിപ്പോൾ ദുർഗാ കൃഷ്ണ.
വിവാഹത്തിന് ശേഷവും അഭിനയ ജീവിതം തുടരുന്ന ദുർഗാ, ഒരു നടിയെന്ന നിലയിൽ തന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഓളവും തീരവും എന്ന കഥയെ അടിസ്ഥാനമാക്കി, 1970 ഇൽ പി എൻ മേനോൻ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. മധു, ഉഷ നന്ദിനി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രം മലയാള സിനിമയെ മദ്രാസിലെ സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്നും മോചിപ്പിച്ച്, വാതിൽപ്പുറ ചിത്രീകരണത്തിലേക്കു കൈപിടിച്ച് നടത്തിയ ചിത്രം കൂടിയാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുള്ള ആദരം കൂടിയാണ്, അതിന്റെ പുനരാവിഷ്കരണത്തിലൂടെ മോഹൻലാൽ- പ്രിയദർശൻ ടീം നല്കാൻ ആഗ്രഹിക്കുന്നത്. ഈ നെറ്റ്ഫ്ലിക്സ് ആന്തോളജിയിൽ ബിജു മേനോൻ നായകനായ ശിലാലിഖിതമെന്ന ചിത്രവും പ്രിയദർശൻ ഒരുക്കിയിട്ടുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.