താരരാജാവായ മോഹൻലാലിന്റെ ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് നടി ദുർഗ കൃഷ്‌ണ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹൻലാലിന്റെ അനിയത്തിയായി ദുർഗ അഭിനയിച്ചത്. ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് സ്വപ്നതുല്യമായ കാര്യമായിരുന്നുവെന്നും അത് തനിക്ക് വളരെയേറെ സന്തോഷം നൽകിയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുര്‍ഗ പറയുന്നു. മോഹന്‍ലാല്‍ എങ്ങനെ മോഹന്‍ലാലായി എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. വലിപ്പ ചെറുപ്പങ്ങളൊന്നും നോക്കാതെ എല്ലാവരോടും ഒരേ മനസോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. അതിപ്പോള്‍ ലൈറ്റ് പിടിക്കുന്ന ചേട്ടനോട് പോലും അദ്ദേഹം ആ രീതിയില്‍ തന്നെയാണ് പെരുമാറുക. അഭിനയത്തില്‍ വളരെ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ദുർഗ പറയുന്നു.
ഒരു നടനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അദ്ദേഹത്തില്‍ നിന്ന ഒരുപാട് പഠിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ലാലേട്ടനൊപ്പം റാം എന്ന ചിത്രം ചെയ്യാന്‍ സാധിച്ചു. അത് തീര്‍ത്തും സ്വപ്നതുല്യമായ കാര്യമായിരുന്നു. അതും ലാലേട്ടന്റെ അനിയത്തി ആയിട്ട്. വളരെ സന്തോഷം തോന്നുന്നു. സിനിമാ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ചെറുതും വലുതും എന്ന രീതിയില്‍ സിനിമകളെ ഞാന്‍ നോക്കി കാണാറില്ല. അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ക്കാണ് ഞാന്‍ പ്രധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ ഗ്യാപ്പ് വരുന്നതെന്നും ദുർഗ വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തോട് കടുത്ത ആരാധനയിലാണെന്നും പലപ്പോഴും തുറന്ന് പറയാറുള്ള താരമാണ് ദുര്‍ഗ കൃഷ്ണ. അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദുര്‍ഗയും കാമുകന്‍ അര്‍ജുനും മോഹന്‍ലാലിനൊപ്പം എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.