മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.?
മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിക്കുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ വാർത്തകൾ ആണ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്നതും വൈറൽ ആവുന്നതും. ആദ്യം വന്ന വാർത്ത തെലുങ്ക് യുവ താരം രാം ചരൺ ആയിരിക്കും അടുത്ത മണി രത്‌നം ചിത്രത്തിലെ നായകൻ എന്നായിരുന്നു. പിന്നീട് വാർത്ത മാറി വന്നത് അടുത്ത മണി രത്‌നം ചിത്രം ഒരു മൾട്ടി സ്റ്റാർ ചിത്രം ആയിരിക്കുമെന്നും അതിൽ മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും തമിഴിൽ നിന്ന് മാധവനും തെലുങ്കിൽ നിന്ന് നാനിയും ഉണ്ടാക്കുമെന്നും ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ ഗ്രൂപ്പിലേക്ക് അരവിന്ദ് സ്വാമിയുടെ പേര് കൂടി ചേർക്കപ്പെട്ടു. ആ വാർത്തയുടെ ചൂട് മാറിയപ്പോൾ വിജയ് സേതുപതി മണി രത്‌നത്തിന്റെ ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഭാഗം ആയി വരുന്നു എന്നായി വാർത്തകൾ. എന്നാൽ ഇപ്പോൾ വീണ്ടും പുതിയ ഒരു ട്വിസ്റ്റ് വന്നിരിക്കുകയാണ് ഈ റിപ്പോർട്ടുകളിൽ. മണി രത്‌നം അടുത്തതായി ഒരുക്കുന്ന ചിത്രത്തിൽ നാല് നായകന്മാർ ഉണ്ടാകുമെന്നും അതിൽ രണ്ടു പേർ മലയാളത്തിന്റെ സ്വന്തം ദുൽകർ സൽമാനും ഫഹദ് ഫാസിലും ആയിരിക്കുമെന്നാണ് വാർത്തകൾ.
പുതിയ വാർത്തയിൽ മാധവന്റെയും നാനിയുടെയും പേരില്ല. പകരം ആ നാല് നായകന്മാർ ദുൽകർ സൽമാനും, ഫഹദ് ഫാസിലും വിജയ് സേതുപതിയും അരവിന്ദ് സ്വാമിയും ആയിരിക്കും. ഈ വാർത്തകൾക്കു ഇത് വരെ ആരുടെ ഭാഗത്തു നിന്നും ഒരു സ്ഥിതീകരണവും വന്നിട്ടില്ലെങ്കിലും ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു. ഉടനെ തന്നെ മണി രത്‌നം ഒരു ഒഫീഷ്യൽ അനൗൺസ്‌മെന്റ് നടത്തിയില്ലെങ്കിൽ ഇതുപോലെ അനേകം ഊഹാപോഹങ്ങൾ ഇനിയും പരക്കും എന്നത് ഉറപ്പാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഇത് വരെ മണി രത്‌നം ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. ദുൽകർ സൽമാൻ 2015 ഇൽ ഒകെ കൺമണി എന്ന മണി രത്‌നം ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമിയും മണി രത്‌നത്തിന്റെ ഒന്നിലധികം ചിത്രങ്ങളിൽ നായകനായും അല്ലാതെയും അഭിനയിച്ചിട്ടുള്ള നടനാണ്.
സന്തോഷ് ശിവനായിരിക്കും ഈ വരുന്ന മണി രത്‌നം ചിത്രത്തിന്റെ ക്യാമറാമാൻ എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഒരുപാട് വര്ഷങ്ങള്ക്കു ശേഷമാണു സന്തോഷ് ശിവനും മണി രത്‌നവും ഒന്നിക്കാൻ പോകുന്നത്. മണി രത്‌നം അവസാനം ചെയ്തത് കാർത്തി നായകനായ തമിഴ് ചിത്രമായിരുന്നു. പക്ഷെ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.