മലയാളത്തിന്റെ യുവതാരം ദുൽകർ സൽമാൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് ഈ വര്ഷം റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുൽക്കറും ഈ ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രമായെത്തി. ചിത്രം സൂപ്പർ ഹിറ്റായി മാറിയെങ്കിലും അതിന്റെ ഓൺലൈൻ റിലീസ് കഴിഞ്ഞപ്പോൾ മുതൽ ദുൽഖറിന് പരീക്ഷണ കാലമാണ്. ആദ്യം ഈ ചിത്രത്തിൽ തന്റെ ഫോട്ടോ അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് പറഞ്ഞു ചേതന കപൂർ എന്നൊരു പെൺകുട്ടി രംഗത്ത് വരികയും ദുൽകർ ആ കുട്ടിയോട് മാപ്പു പറയുകയും ചെയ്തു. ഇപ്പോഴിതാ ആ ചിത്രത്തിൽ സുരേഷ് ഗോപി കഥാപാത്രം തന്റെ പട്ടിക്ക് ഇടുന്ന പേരിനെ ചൊല്ലി തമിഴ് ജനതയുടെ വിമർശനം ഏറ്റു വാങ്ങുകയാണ് ദുൽകർ. പ്രഭാകരൻ എന്നാണ് അതിൽ നായക്കിടുന്ന പേര്. പട്ടികൾക്കിടുന്ന പേരിൽ, താൻ കേട്ടിട്ടുള്ള ഏറ്റവും രസകരമായ പേരാണ് പ്രഭാകരൻ എന്നും പറഞ്ഞു ദുൽകർ ആ രംഗം ട്വീറ്റ് ചെയ്യുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ നിന്ന് ദുൽഖറിന് നേരെ വന്നത് കനത്ത ആക്രമണമാണ്. തമിഴ് പുലികളുടെ ലീഡർ വേലുപ്പിള്ള പ്രഭാകരന്റെ പേരിനെ അപമാനിക്കുന്ന പ്രവർത്തിയാണ് ദുൽകർ ചെയ്തതെന്നാണ് അവരുടെ വാദം.
അതിന്റെ പേരിൽ ദുൽഖറിനെ മാത്രമല്ല, അച്ഛനായ മമ്മൂട്ടിയെ വരെ സോഷ്യൽ മീഡിയയിൽ അപമാനിച്ചു കൊണ്ട് തമിഴന്മാർ കമെന്റുകളും പോസ്റ്റുകളും ഇട്ടു. ഇപ്പോഴിതാ അവരോടു മാപ്പു ചോദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ദുൽകർ. ആരെയും മനപ്പൂർവം കളിയാക്കാനോ അപമാനിക്കാനോവല്ല ആ പേര് ഉപയോഗിച്ചതെന്നും, തങ്ങൾ ആ പേര് ഉപയോഗിച്ചത് സൂപ്പർ ഹിറ്റ് മലയാള ചിത്രമായ പട്ടണ പ്രവേശത്തിലെ ഒരു കോമഡി രംഗത്തിൽ നിന്നുമാണ് എന്നാണ് ദുൽകർ പറയുന്നത്. മോഹൻലാൽ – ശ്രീനിവാസൻ ടീമിനെ വെച്ച് സത്യൻ അന്തിക്കാട് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് പട്ടണ പ്രവേശം. അതിൽ തിലകനും കരമന ജനാർദ്ദനൻ നായരും ഉൾപ്പെടുന്ന ഒരു കോമഡി രംഗവും ദുൽകർ തന്റെ മാപ്പപേക്ഷക്കൊപ്പം പങ്കു വെച്ചിട്ടുണ്ട്. ദയവു ചെയ്തു തന്നോടോ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തോടൊ ഉള്ള ദേഷ്യം തന്റെയും ഇതിന്റെ അണിയറ പ്രവർത്തകരുടെ കുടുംബത്തെയും അപമാനിച്ചു തീർക്കരുതെയെന്നും ദുൽകർ പറയുന്നു
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.