മലയാളത്തിന്റെ യുവ താരമായ ദുൽകർ സൽമാൻ ഇപ്പോൾ വിവിധ ഭാഷകളിലെ തന്റെ ചിത്രങ്ങളുമായി തിരക്കിലാണ്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആണ് ദുൽകർ ഇപ്പോൾ അഭിനയിക്കുന്നത്. മലയാളത്തിൽ ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട് എന്നിവ റിലീസിന് ഒരുങ്ങുമ്പോൾ, തമിഴിൽ ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക ആണ് പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രം. ഇപ്പോൾ തെലുങ്കിലെ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലുള്ള ദുൽകർ, അതിനു ശേഷം ജോയിൻ ചെയ്യുന്നത് ആർ ബാൽകി ഒരുക്കാൻ പോകുന്ന പുതിയ ഹിന്ദി ചിത്രത്തിൽ ആണ്. സണ്ണി ഡിയോൾ, അമിതാബ് ബച്ചൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ദുൽഖറിന് ഒപ്പം ഉണ്ട്. ഇപ്പോഴിതാ, ഒരു ഹോളിവുഡ് ചിത്രത്തിന്റെ ഇന്ത്യയിലെ പ്രമോഷന്റെ ഭാഗമായിരിക്കുകയാണ് ദുൽകർ സൽമാൻ.
അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചതും. ഗോഡ്സില്ല വേഴ്സസ് കോംഗ് എന്ന ഹോളിവുഡ് സിനിമയുടെ ട്രൈലറിന്റെ തമിഴ് വിവരണം ആണ് ദുൽകർ സൽമാൻ നൽകിയത്. ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടി കോംഗിന്റെയും ഗോഡ്സില്ലയുടേയും ഇതിഹാസ തുല്യമായ മത്സരം സ്വന്തം ശബ്ദത്തില്‍ വിവരിച്ചു എന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചുകൊണ്ട് ദുൽകർ കുറിച്ചിരിക്കുന്നത്. കിംഗ് കോംഗിന്റെയും ഗോഡ്സില്ലയുടെയും ആരംഭവും, അതിനൊപ്പം ആദ്യകാലവും, മനുഷ്യര്‍ അവരെ ആരാധിച്ചിരുന്ന കാലം മുതൽ തുടങ്ങിയ അവരുടെ പോരാട്ടങ്ങളുടെ കഥയുമാണ് ദുൽകർ തമിഴിൽ വിവരിച്ചിരിക്കുന്നത്. ആഡം വിംഗ്ഗാര്‍ഡ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍, ആക്ഷന്‍ ഹോളിവുഡ് സിനിമയാണ് ഗോഡ്സില്ല വേഴ്സസ് കോംഗ്. തീയേറ്റർ റിലീസ് കഴിഞ്ഞ ഈ ചിത്രം ഇന്ത്യൻ ഭാഷകളിൽ ഉടനെ ആമസോണിൽ എത്തുകയാണ്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.